ഈ ഊര്‍ജ എന്‍ജിനീയറിംഗ് കമ്പനി പുതു മേഖലയിലേക്ക്, ഓഹരി മുന്നേറുമോ?

ഊര്‍ജ മേഖലയില്‍ വന്‍ പദ്ധതികള്‍ക്ക് നിര്‍മാണം, സാധനങ്ങളുടെ സംഭരണം, കമ്മീഷനിംഗ് (Engineering, Procurement Commissioning) തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടെക്നോ ഇലക്ട്രിക് എന്‍ജിനീയറിംഗ് (Techno Electric Engineering Company Ltd). വൈദ്യുതി രംഗത്ത് (പുനരുപയോഗ വൈദ്യുതി ഉള്‍പ്പടെ) ഉത്പാദനം, വിതരണ പദ്ധതികള്‍ നടപ്പാക്കി മികവ് തെളിയിച്ചിട്ടുണ്ട്. പുതിയ ബിസിനസുകളിലേക്ക് കടക്കുന്ന ഈ കമ്പനിയുടെ ഓഹരി മുന്നേറുമെന്ന പ്രതീക്ഷയിലാണ്, വിശദാംശങ്ങള്‍:

1. 2022-23 ല്‍ വരുമാനം 9.76 % ഇടിഞ്ഞ് 1040.9 കോടി രൂപയായി. അറ്റാദായത്തിലും 47.3% കുറവുണ്ടായി. 2022-23 ല്‍ രേഖപ്പെടുത്തിയ അറ്റാദായം 128.1 കോടി രൂപയാണ്. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം 118.4 കോടി രൂപ.

2. നിലവില്‍ 3,800 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ട്. 2023-24 ല്‍ 4,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് കരുതുന്നു. 1,250 കോടി രൂപയുടെ സ്മാര്‍ട്ട് മീറ്ററിംഗ്, വൈദ്യുതി വിതരണ ടെണ്ടറുകളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കി എല്‍-1 സ്ഥാനത്ത് എത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

3. 2023-24 ല്‍ 1,700 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. അതില്‍ 1,300 കോടി വൈദ്യുതി പദ്ധതികള്‍ നിര്‍മിച്ച് കമ്മീഷന്‍ ചെയ്യുന്നതില്‍ നിന്നായിരിക്കും. പുതുതായി ആരംഭിക്കുന്ന ഡാറ്റ സെന്റ്റര്‍ ബിസിനസില്‍ നിന്ന് 300-400 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. മാര്‍ജിന്‍ 13% വരെ ലഭിക്കാം.

4. 130 മെഗാവാട്ട് ഊര്‍ജ ആസ്തികളില്‍ നിന്ന് 109 മെഗാവാട്ട് വിറ്റഴിച്ചു. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു കേന്ദ്രവും വില്‍ക്കുകയാണ്. ഇതിലൂടെ പ്രധാന ബിസിനസല്ലാത്തതില്‍ നിന്ന് ഒഴിയുകയാണ്.

5. ഡാറ്റ സെന്റ്റര്‍ (Data center), വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ (Smart meter), ഫ്‌ലൂ ഗ്യാസ് ഡീ സള്‍ഫെറൈസെഷന്‍ (Flue-gas desulfurization) മേഖലകളിലേക്ക് കടന്നതോടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. ചെന്നൈയില്‍ ആരംഭിക്കുന്ന ഡാറ്റ കേന്ദ്രത്തിന്റെ ആദ്യ ഘട്ടം ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. അതിനായി സംയുക്ത സംരഭ പങ്കാളിയെ കണ്ടെത്തുകയാണ്. തേര്‍ഡ് പാര്‍ട്ടി ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ദ്യം ഉള്ള കമ്പനിയാണ്. കൊല്‍ക്കത്ത കൂടാതെ മറ്റൊരു നഗരത്തിലും ഡാറ്റ സെന്റ്റര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു.

6. വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പദ്ധതികളില്‍ നിന്ന് 161.8 കോടി രൂപ ലഭിക്കാനുണ്ട്. പൂജ്യം കടമുള്ള കമ്പനിക്ക് ക്യാഷ് ബാലന്‍സ് 1450 കോടി രൂപയുണ്ട്. ശക്തമായ ബാലന്‍സ് ഷീറ്റ്, 2022-23 മുതല്‍ 2024 -25 കാലയളവില്‍ വരുമാനത്തില്‍ 50.1% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചേക്കും.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില-480 രൂപ

നിലവില്‍- 370 രൂപ

Stock Recommendation by ICICI Direct Research


(The investment discussed or recommended in the market analysis, research reports, etc. may not be suitable for all investors. Investors must make their own investment decisions based on their specific investment objectives and financial position and only after consulting such independent advisors as may be necessary.)

Related Articles

Next Story

Videos

Share it