ഔഷധ വിപണിയില്‍ മികച്ച പ്രകടനം, ഈ ഓഹരിയില്‍ മുന്നേറ്റം

പ്രമുഖ ഔഷധ നിര്‍മാതാക്കളായ ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (Torrent Pharmaceuticals Ltd) 2023-24 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഓഹരിയില്‍ മുന്നേറ്റമുണ്ട്. 2023 ജൂണ്‍ 5ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Prabhudas Lilladher). അന്നത്തെ ലക്ഷ്യ വിലയായ 1,900 രൂപ ജൂലൈ ആദ്യവാരം തന്നെ കൈവരിച്ചു. ഇനിയുള്ള മുന്നേറ്റ സാധ്യതകള്‍ നോക്കാം:

1. സെപ്റ്റംബര്‍ പാദത്തില്‍ ആഭ്യന്തര വരുമാനം 18% വര്‍ധിച്ച് 1,444 കോടി രൂപയായി. 2022ല്‍
കുറേഷ്യോ
ഹെല്‍ത്ത്‌കെയര്‍ (Curatio Healthcare) എന്ന കോസ്മെറ്റിക് ഡെര്‍മറ്റോളജി മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ പാദത്തില്‍ 17% വളര്‍ച്ചയാണ് ഈ കമ്പനി രേഖപ്പെടുത്തിയത്.
2. ബ്രസീല്‍ വിപണിയില്‍ വരുമാനം 36% വര്‍ധിച്ച് 252 കോടി രൂപയായി. അമേരിക്കന്‍ വിപണിയില്‍ വളര്‍ച്ചയില്‍ 17% ഇടിവ് ഉണ്ടായി. ജര്‍മന്‍ വിപണിയില്‍ 21% വരുമാന വര്‍ധന രേഖപ്പെടുത്തി. മൊത്ത രുമാനം 266 കോടി രൂപയായി. പുതിയ ടെന്‍ഡറുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചതാണ് പ്രധാന നേട്ടം.
3. മൊത്തം മാര്‍ജിന്‍ 3.17% വര്‍ധിച്ച് 75.2 ശതമാനമായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള (EBITDA) മാര്‍ജിന്‍ 1.38% വര്‍ധിച്ച് 31 ശതമാനമായി. ജീവനക്കാര്‍ക്കുള്ള അധിക ചെലവ്, മറ്റ് ചെലവുകള്‍ എന്നിവ വര്‍ധിച്ചതാണ് EBITDA മാര്‍ജിന്‍ കുറഞ്ഞത്. കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ വിഭാഗത്തിലേക്ക് കടക്കുന്നതിനാല്‍ ബ്രാന്‍ഡ് പ്രചാരണത്തിന് ചെലവ് വര്‍ധിക്കും.
4. ജനറിക്ക് മരുന്നുകളുടെ ബിസിനിസില്‍ 20-25% വളര്‍ച്ച കൈവരിച്ചു. ബ്രസീലില്‍ 2023-24ല്‍ 4 പുതിയ ഔഷധങ്ങള്‍ പുറത്തിറക്കും. ജര്‍മനിയില്‍ വിപണനത്തിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കും. അമേരിക്കയില്‍ അര്‍ബുദത്തിന് എതിരെയുള്ള ആദ്യ മരുന്ന് കമ്പനി പുറത്തിറക്കി
5. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 12%, EBITDA 14.5%, അറ്റാദായത്തില്‍ 20.6% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 2,197 രൂപ
നിലവില്‍ - 1,940 രൂപ

വിപണി മൂല്യം - 65,726 കോടി രൂപ

Stock Recommendation by Nirmal Bang Research.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it