സപ്ലൈ ചെയിന്‍ ബിസിനസില്‍ മികച്ച വളര്‍ച്ച; ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത

സംഘടിത ചരക്കു ഗതാഗത വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (Transport Corporation of India). ചരക്ക് ഗതാഗതം, സപ്ലൈ ചെയിന്‍, വെയര്‍ ഹൗസിംഗ്, ഷിപ്പിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്.

1. 2023-24 മാര്‍ച്ച് പാദത്തില്‍ സപ്ലൈ ചെയിന്‍ ബിസിനസിലെ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയുടെ പിന്‍ബലത്തില്‍ വരുമാനം 10 ശതമാനം വളര്‍ച്ചയോടെ 1,079 കോടി രൂപയായി. സപ്ലൈ ചെയിന്‍ ബിസിനസില്‍ ഇരട്ട അക്ക വളര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
2. കടത്തു കൂലി കുറഞ്ഞത് കൊണ്ട് കടല്‍ മാര്‍ഗമുള്ള ബിസിനസില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. പുതിയ കപ്പലുകള്‍ ഇറക്കുന്നതിലുള്ള കാലതമാസവും ഉയര്‍ന്ന മത്സരവും ഈ ബിസിനസ് വിഭാഗത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
3. പങ്കാളിത്ത ബിസിനസില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് ലാഭം 25.3 ശതമാനം വര്‍ധിച്ച് 103 കോടി രൂപയായി.
4. ശക്തമായ സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വര്‍ധിക്കുന്നത്, ഇ-കൊമേഴ്സ് ബിസിനസ് വികസിക്കുന്നത് എന്നിവ ലോജിസ്റ്റിക്‌സ് കമ്പനികള്‍ക്ക് നേട്ടമാകും.
5. കടല്‍ മാര്‍ഗമുള്ള ബിസിനസ് ഇടിഞ്ഞതും പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും കാരണം നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭത്തില്‍ (EBITDA) 1.2 ശതമാനം വളര്‍ച്ച കൈവരിക്കാനെ സാധിച്ചുള്ളു.
6. 2023-24 മുതല്‍ 2025-26 കാലയളവില്‍ EBITDA മാര്‍ജിന്‍ 10.5 ശതമാനം, അറ്റാദായത്തില്‍ 15 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശക്തമായ ബാലന്‍സ് ഷീറ്റ്, പുതിയ കപ്പലുകള്‍ പുറത്തിറക്കുന്നതും കമ്പനിയുടെ വളര്‍ച്ചക്ക് അനുകൂലമാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- ശേഖരിക്കുക (Accumulate)
ലക്ഷ്യ വില- 1,081 രൂപ
നിലവില്‍ വില- 919.35 രൂപ
Stock Recommendation by Geojit Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles

Next Story

Videos

Share it