കൂടുതല്‍ കപ്പലുകള്‍ സ്വന്തമാക്കാന്‍ ഒരു ലോജിസ്റ്റിക്‌സ് കമ്പനി, പരിഗണിക്കാം ഈ ഓഹരി

ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. അടിസ്ഥാന സൗകര്യം, ഉത്പാദന മേഖല വികസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ലോജിസ്റ്റിക്‌സ് വ്യവസായത്തിന് അനുകൂലമാകും.

1. 2023-24ല്‍ വരുമാനത്തിലും ആദായത്തിലും 5-10 വര്‍ധന ഉണ്ടാകുമെന്ന് കരുതുന്നു. ആദ്യ മൂന്ന് പാദങ്ങളില്‍ 14 ശതമാനം വരുമാന വര്‍ധനയും, 24 ശതമാനം ലാഭ വളര്‍ച്ചയും രേഖപ്പെടുത്തി. 2024-25ല്‍ 10-15 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
2. കടല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തില്‍ വളര്‍ച്ച കുറഞ്ഞെങ്കിലും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്റ് രംഗത്ത് 15-20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.
3. രണ്ടു വലിയ കപ്പലുകള്‍ വാങ്ങാനുള്ള കരാറുകള്‍ റദ്ദാക്കി. അതിന് കാരണം കപ്പല്‍ നിര്‍മാതാക്കളുടെ സാമ്പത്തിക ശേഷിയിലുണ്ടായ സംശയമാണ്. അവര്‍ക്ക് നല്‍കിയ പണം തിരികെ ലഭിക്കാന്‍ കാലതാമസം നേരിട്ടു. എങ്കിലും പുതിയ രണ്ടു ചെറിയ കപ്പലുകള്‍ സ്വന്തമാക്കാനായി 300 കോടി രൂപ മൂലധന ചെലവിന് വകയിരിത്തിയിട്ടുണ്ട്.
4.ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കുന്നത് ലോജിസ്റ്റിക്‌സ് മേഖലയുടെ വികസനത്തിന് അനുകൂലമാകും.
5. കോള്‍ഡ് ചെയിന്‍ ബിസിനസ് ആദ്യ മൂന്ന് പാദങ്ങളില്‍ 25 ശതമാനം വളര്‍ച്ച കൈവരിച്ചു. നാലാം പാദത്തില്‍ 20 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. അടുത്ത നാലു വര്‍ഷത്തില്‍ ഷിപ്പിംഗ്, സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്‌സ് ബിസിനസ് വിപുലപ്പെടുത്താനായി 1,000 കോടി രൂപയുടെ മൂലധന ചെലവിനുള്ള ആസൂത്രണം നടത്തുന്നുണ്ട്.
7. ചരക്ക് ഗതാഗത ബിസിനസില്‍ വളര്‍ച്ച മിതപ്പെടുമെങ്കിലും സപ്ലൈ ചെയിന്‍ ബിസിനസില്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 1030 രൂപ
നിലവില്‍- 798 രൂപ
Stock Recommendation by Sharekhan by BNP Paribas.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Related Articles
Next Story
Videos
Share it