കയറ്റുമതിയില്‍ മുന്നേറ്റം ഈ എന്‍ജിനീയറിംഗ് കമ്പനി ഓഹരി കയറുമോ?

100 മെഗാവാട്ട് വരെ ശേഷിയുള്ള വ്യാവസായിക നീരാവി ടര്‍ബൈന്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ത്രിവേണി ടര്‍ബൈന്‍സ് (Triveni Turbine Ltd). ഈ സ്മാള്‍ക്യാപ് ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ആഗസ്റ്റ് 3ന് നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). അന്നത്തെ ലക്ഷ്യ വിലയായ 505 രൂപ മറികടന്ന് 2024 ജൂണ്‍ 3ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 675ല്‍ ഓഹരി വില എത്തി, തുടര്‍ന്ന് വിലയിടിവ് ഉണ്ടായി.

1. 2023-24 മാര്‍ച്ച് പാദത്തില്‍ വരുമാനം 24 ശതമാനം വര്‍ധിച്ച്-458 കോടി രൂപയായി. വാര്‍ഷിക വരുമാനം 32.6 ശതമാനം വര്‍ധിച്ച് 1,654 കോടി രൂപയായി. മൊത്തം ഓര്‍ഡറുകള്‍ 17 ശതമാനം വര്‍ധിച്ച് 1,552 കോടി രൂപയായി. കയറ്റുമതി ഓര്‍ഡറുകള്‍ 51.1 ശതമാനം വര്‍ധിച്ചു.
2. കയറ്റുമതി വര്‍ധിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധന വരുത്തി. തുടര്‍ന്ന് 2024-25ല്‍ 20-25 ശതമാനം ജീവനക്കാരെ അധികം നിയമിക്കും.
3. മാര്‍ച്ച് പാദത്തില്‍ മൊത്തം മാര്‍ജിന്‍ 1.34 ശതമാനം ഇടിഞ്ഞ് 50.5 ശതമാനമായി. സബ് കോണ്‍ട്രാക്റ്റിംഗ് ചെലവുകള്‍ വര്‍ധിച്ചതാണ് മാര്‍ജിന്‍ കുറയാന്‍ കാരണം.
4. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 1.67 ശതമാനം വര്‍ധിച്ച് 19.6 ശതമാനമായി.
5. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് പാദത്തില്‍ ആഭ്യന്തര ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ കുറവ് ഉണ്ടായി. എന്നാല്‍ ജൂണ്‍ പാദത്തിന് ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു.
6. കയറ്റുമതി ഓര്‍ഡറുകള്‍ വര്‍ധിക്കുന്നത് മാര്‍ജിന്‍, ലാഭക്ഷമത വര്‍ധിക്കാന്‍ സഹായിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 679 രൂപ

നിലവില്‍ വില- 577.25 രൂപ

Stock Recommendation by Geojit Financial Services

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it