ഓട്ടോസ്റ്റീല്‍ നിര്‍മാണത്തില്‍ കരുത്തന്‍, ഓഹരി മുന്നേറ്റം തുടരുമോ?

ഓട്ടോമൊബൈല്‍ വ്യവസായത്തിന് ഉരുക്ക് ബാറുകള്‍ നിര്‍മിച്ചു നല്‍കുന്ന പ്രമുഖ കമ്പനിയാണ് വര്‍ധ്മാന്‍ ഗ്രൂപ്പിന് കീഴിലുള്ള വര്‍ധമാന്‍ സ്പെഷ്യല്‍ സ്റ്റീല്‍സ് (Vardhman Special Steels Ltd) വര്‍ധമാന്‍ ടെക്സ്റ്റൈല്‍സ് എന്ന ഗ്രൂപ്പ് കമ്പനിക്കാണ് 60 ശതമാനം ഓഹരി പങ്കാളിത്തം. ഡിസംബര്‍ അവസാന ഘട്ടത്തില്‍ 16 % വരെ ഓഹരി വില ഉയര്‍ന്നു. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 32 % വര്‍ധിച്ച് 443.16 കോടി രൂപയായി. അറ്റാദായം 15.27 വര്‍ധിച്ച് 28 കോടി രൂപയായി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 14.46 ശതമാനത്തില്‍ നിന്ന് 11.07 ശതമാനമായി ഉയര്‍ന്നു.

ഓട്ടോമൊബൈല്‍ കൂടാതെ എഞ്ചിനിയറിംഗ്, ട്രാക്റ്റര്‍, ബെയറിംഗ് അനുബന്ധ വ്യവസായങ്ങള്‍ക്കും ഉരുക്ക് നിര്‍മിച്ചു നല്‍കുന്നുണ്ട്. ഉല്‍പ്പാദന ശേഷി രണ്ടു ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2.3 ലക്ഷം മെട്രിക്ക് ടണ്ണായി ഉയര്‍ത്തുന്നു,. വികസന പ്രവര്‍ത്തനങ്ങള്‍ 2024 -25 ല്‍ പൂര്‍ത്തിയാകും. ഉല്‍പ്പാദന ശേഷി വര്‍ധനവ്, 12 % പ്രവര്‍ത്തന മാര്‍ജിന്‍ എന്നിവയുടെ പിന്‍ബലത്തില്‍ ക്യാഷ് ഫ്‌ലോ മെച്ചപ്പെടും. കടബാധ്യതകള്‍ തീര്‍ക്കാനും ഇത് സഹായകരമാകും.
നികുതിക്കും പലിശക്കും മുന്‍പ് ഒരു ടണ്ണില്‍ നിന്നുള്ള വരുമാനം (EBITDA per tonne) 7000 മുതല്‍ 10,000 രൂപയാണ്. 2024 -25 ന് ശേഷം 10,000-12,000 രൂപയായി വര്‍ധിക്കും. ഇന്‍വെന്‍ട്ടറി നേട്ടങ്ങള്‍ കൊണ്ടാണ് വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായത്. മൊത്തം മാര്‍ജിന്‍ കുറയാന്‍ കാരണം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാന്‍ കമ്പനിയായ ഐച്ചി സ്റ്റീല്‍ കോര്‍പറേഷനുമായി (Aichi Steel Corporation) സാങ്കേതിക സഹകരണ കരാര്‍ ഒപ്പുവച്ചത് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതിലൂടെ ടൊയോട്ട പോലെ മുന്‍ നിര ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി നല്‍കാന്‍ കഴിയുന്നുണ്ട്. ഹൈബ്രിഡ്, വൈദ്യുത കാറുകള്‍, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ സാധിക്കും.
കയറ്റുമതിയില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2020-21 ല്‍ ഒരു ശതമാനമായിരുന്നത് 2024 -25 ല്‍ 25 ശതമാനം വരെ ഉയരാന്‍ സാധ്യത ഉണ്ട്. ഇറക്കുമതി ചെയ്ത് സ്റ്റീല്‍ സ്‌ക്രാപ്പിനെ ആശ്രയിക്കാതെ ആഭ്യന്തര സ്‌ക്രാപ്പ് വിപണിയില്‍ നിന്ന് വാങ്ങുന്നത് മാര്‍ജിന്‍ മെച്ചപ്പെടുത്തും. വികസനത്തിനുള്ള 300 കോടി രൂപ സ്വന്തം സമ്പാദ്യങ്ങളില്‍ നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 359.5 രൂപ
നിലവില്‍ - 316

(255 -260 രൂപ യിലേക്ക് താഴുമ്പോള്‍ കൂടുതല്‍ വാങ്ങാം)

(Stock Recommendation by HDFC Securities )




Related Articles
Next Story
Videos
Share it