Begin typing your search above and press return to search.
കൂടുതല്‍ വാഹനങ്ങളുമായി ബിസിനസ് മുന്നോട്ട്; ഈ ലോജിസ്റ്റിക്‌സ് ഓഹരി പരിഗണിക്കാം
ഏറ്റവും അധികം വാണിജ്യ വാഹനങ്ങള്‍ സ്വന്തമായിട്ടുള്ള വമ്പന്‍ ലോജിസ്റ്റിക്‌സ് സ്ഥാപനമാണ് വി.ആര്‍.എല്‍ (VRL Logistics). സ്വന്തമായി 5,782 വാഹനങ്ങള്‍ കൂടാതെ ആവശ്യമനുസരിച്ച് വാടക വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നു. 66% ചരക്കും റോഡ് മാര്‍ഗമാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് കൊടുക്കുന്നത്. 2022 ഡിസംബര്‍ 29ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Motilal Oswal Financial Services). അന്നത്തെ ലക്ഷ്യ വിലയായ 730 രൂപ ഭേദിച്ച് 2023 ഡിസംബര്‍ 15ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 788.90 രൂപയില്‍ എത്തി. തുടര്‍ന്നും ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത ഉണ്ട്.
1. 2021-22 മുതല്‍ 2023-24 ആദ്യ പകുതി വരെ 480 പുതിയ ശാഖകള്‍ ആരംഭിച്ചു. കൂടാതെ 49 ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബുകള്‍ ആരംഭിച്ചു. ഇതിലൂടെ ഭാവി വളര്‍ച്ചയ്‌ക്ക് ശക്തി പകരുന്ന നടപടികളാണ് കമ്പനി സ്വീകരിച്ചത്. ഇനിയും കിഴക്ക്, പടിഞ്ഞാറ്, വടക്ക് മേഖലകളില്‍ ശാഖകള്‍ വികസിപ്പിക്കാനുള്ള സാധ്യതകള്‍ ഉണ്ട്.
2. 2023-24ല്‍ പുതിയ ട്രക്കുകള്‍ വാങ്ങാനായി 350 കോടി രൂപയാണ് ചെലവഴിക്കുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ മൂലധന ചെലവ് 112 കോടി രൂപയായി. അതിനാല്‍ അറ്റ കടം 280 കോടി രൂപയായി വര്‍ധിച്ചു.
3. ചരക്കുനീക്കത്തില്‍ (goods tonnage) ഗണ്യമായ വര്‍ധന ഒക്ടോബറില്‍ ഉണ്ടായി-16%. തുണത്തരങ്ങളാണ് കമ്പനി കൂടുതലും കൈകാര്യം ചെയ്യുന്നത്. നിലവില്‍ 84,726 ടണ്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ട്.
4. 2022-23 മുതല്‍ 2025-26 വരെ ഉള്ള കാലയളവില്‍ വരുമാനത്തില്‍ 16%, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 18% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ EBITDA മാര്‍ജിന്‍ 15% ഈ മേഖലയില്‍ മികച്ചതാണ്. കൈകാര്യം ചെയ്യുന്ന ചരക്കില്‍ 14% സംയുക്ത വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു.
5. വിതരണ ആവശ്യങ്ങൾക്കായി സി.എന്‍.ജി വാഹനങ്ങളും ബള്‍ക്കായി ഡീസല്‍ വാങ്ങുന്ന രീതി നടപ്പാക്കിയും ചെലവ് ചുരുക്കാന്‍ സാധിച്ചിട്ടുണ്ട്. ഡിസംബര്‍ മുതല്‍ ചരക്ക് നീക്കത്തിന് 5-10% വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
6. സ്വന്തമായി വാഹന ബോഡി നിര്‍മാണം, വര്‍ക്ക് ഷോപ്പ് , സ്വന്തം രൂപകല്‍പന എന്നിവ കമ്പനിക്ക് ശക്തി നല്‍കുന്ന ഘടകങ്ങളാണ്. ലോജിസ്റ്റിക്‌സ് രംഗത്ത് അസംഘടിത കമ്പനികളുടെ സ്വാധീനം കുറയുന്നത് വി.ആര്‍.എല്ലിന് നേട്ടമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 910 രൂപ
നിലവില്‍ വില - 774.95 രൂപ
Stock Recommendation by Motilal Oswal Financial Services.
Next Story
Videos