വിപണി ചാഞ്ചാട്ടത്തില്‍; ബാങ്കുകളില്‍ വില്‍പന സമ്മര്‍ദ്ദം

ബാങ്ക്, ധനകാര്യ സേവന, എഫ്.എം.സി.ജി ഒഴികെയുള്ള മേഖലകള്‍ ഇന്ന് രാവിലെ നേട്ടത്തിലാണ്. ബാങ്കുകളില്‍ ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദ്ദമുണ്ട്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്ന് രാവിലെ 5.6 ശതമാനം ഉയര്‍ന്ന് 21.8 രൂപയായി. ബാങ്കിന്റെ വായ്പാ വിതരണത്തിലെ വര്‍ധന 14 ശതമാനത്തിലധികമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് ഓഹരി 18 ശതമാനം ഉയര്‍ന്നു.

മുന്നേറുന്നു ഈ എ.സി കമ്പനി
വാഹന എ.സികള്‍ നിര്‍മിക്കുന്ന സുബ്രോസ്് ലിമിറ്റഡിന്റെ ഓഹരി ഇന്ന് പത്ത് ശതമാനം ഉയര്‍ന്നു. ട്രക്കുകളുടെ കാബിന്‍ എ-സിയാക്കണമെന്ന നിര്‍ദേശം നടപ്പായാല്‍ വലിയ വരുമാന വര്‍ധന പ്രതീക്ഷിക്കുന്ന കമ്പനിയാണിത്. ഒരുമാസം കൊണ്ട് 35 ശതമാനം ഉയര്‍ന്നിട്ടുണ്ട് സുബ്രോസ് ഓഹരിവില.
ഒന്നാംപാദത്തില്‍ വരുമാനം 20 ശതമാനത്തിലധികം വര്‍ധിച്ച ടൈറ്റന്റെ ഓഹരിവില മൂന്ന് ശതമാനം ഉയര്‍ന്നു. ഒന്നാം പാദ വിറ്റുവരവില്‍ ഗണ്യമായ വര്‍ധന നേടിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കല്യാണ്‍ ജുവലേഴ്‌സ് ഓഹരി 7 ശതമാനം കയറി.
ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസിന്റെ (GeM) നടത്തിപ്പ് കരാര്‍ തുടര്‍ന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്റെലക്റ്റ് ഡിസൈന്‍ അരേനയുടെ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു.
കന്നിയങ്കത്തില്‍ കുതിച്ച് ഐഡിയ ഫോര്‍ജ്
ഡ്രോണ്‍ നിര്‍മാതാക്കളായ ഐഡിയ ഫോര്‍ജ് ലിമിറ്റഡ് ഓഹരികള്‍ 96 ശതമാനം നേട്ടത്തില്‍ ലിസ്റ്റ് ചെയ്തു. 672 രൂപയ്ക്കാണ് ഐ.പി.ഒ നടത്തിയത്. ലിസ്റ്റിംഗ് 1,306 രൂപയ്ക്ക്. ഇന്ത്യന്‍ ഡ്രോണ്‍ വിപണിയുടെ 50 ശതമാനം കൈയാളുന്ന ഐഡിയ ഫോര്‍ജിന് 106 മടങ്ങ് അപക്ഷേകരുണ്ടായിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്ന് താഴ്ചയിലാണ്.
രൂപയും സ്വര്‍ണവും
രൂപ ഇന്ന് നഷ്ടത്തിലാണു തുടങ്ങിയത്. ഡോളര്‍ 82.68 രൂപയിലേക്കു കയറി. പിന്നീട് 82.71 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ 1910 വരെ താഴ്ന്നിട്ട് 1911.5 ഡോളറിലേക്ക് കയറി. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,320 രൂപയായി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it