ടാര്‍സണ്‍ പ്രോഡക്റ്റ്‌സ് ഐപിഒ തുടങ്ങി; നിക്ഷേപിക്കും മുമ്പ് 5 കാര്യങ്ങള്‍

ടാര്‍സണ്‍സ് പ്രോഡക്റ്റ്‌സ് ഐപിഒ തുടങ്ങി. 1,023 കോടി രൂപയുടെ ഓഹരി വില്‍പ്പനയുടെ സബ്സ്‌ക്രിപ്ഷന്‍ നവംബര്‍ 17 ബുധനാഴ്ച വരെ തുടരും. രണ്ട് രൂപ മുഖവിലയുള്ള 150 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും നിലവിലുള്ള ഓഹരി ഉടമകളുടെ 873.47 കോടി രൂപ വരുന്ന 13,200,000 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഇഷ്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യദിനമായ നവംബര്‍ 15 ന് ഇഷ്യു 53 ശതമാനം വരെ സബ്‌സ്‌ക്രൈബ് ചെയ്തു. റീറ്റെയ്ല്‍ വിഭാഗത്തിലായി മാറ്റിവച്ച ഓഹരികള്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ 1,08,44,104 ഓഫര്‍ ഷെയറുകളില്‍ 57,63,120 ഓഹരികള്‍ക്കായി അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ യോഗ്യരായ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കായുള്ള വിഭാഗത്തിലേക്ക് യാതൊരു ബിഡ്ഡും ഉച്ചവരെ എത്തിയിട്ടില്ല.
നിക്ഷേപിക്കും മുമ്പ് അറിയാന്‍ 5 കാര്യങ്ങള്‍:
1. ഇന്ത്യയിലെ ലൈഫ് സയന്‍സസ് വ്യവസായ മേഖലയില്‍ ലാബ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ, വിതരണക്കാരായ മുന്‍നിരക്കാരാണ് ടാര്‍സണ്‍സ് പ്രോഡക്റ്റ്‌സ്.
2. 2 രൂപ മുഖവിലയുള്ള 150 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും 873.47 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS)മിശ്രിതവുമാണ് ഇഷ്യു.
3. ഓഹരി ഒന്നിന് 635-662 രൂപ പ്രൈസ് ബാന്‍ഡിലാണ് ലോട്ടുകള്‍. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 22 ഷെയറുകളിലേക്കും അതിന്റെ ഗുണിതങ്ങളായോ അപേക്ഷിക്കാം.
4. 78.54 കോടി രൂപ വരെയുള്ള വായ്പകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചടയ്ക്കുന്നതിനാകും തുക വിനിയോഗിക്കുക.
5. കമ്പനി 3,522.3 കോടി രൂപ മാര്‍ക്കറ്റ് ക്യാപ്പോടെ 40.61 പി/ഇയില്‍ ആകും കമ്പനി ലിസ്റ്റ് ചെയ്യുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it