ടാറ്റ പവര്‍ ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തില്‍ ഉയര്‍ന്നത് 95 ശതമാനം; കാരണമിതാണ്

ടാറ്റ പവര്‍ ഓഹരികളില്‍ വീണ്ടും ഉണര്‍വ് രേഖപ്പെടുത്തി. ബി എസ് ഇയില്‍ 18 ശതമാനം ഉയര്‍ച്ചയോടെ ഓരോ ഓഹരിക്കും 263 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസം കൊണ്ട് സ്റ്റോക്ക് ഉയര്‍ന്നത് 95 ശതമാനമാണ്.

ആകര്‍ഷകമായ ഒന്നിലധികം ഘടകങ്ങളാണ് സ്റ്റോക്കിന്റെ ഉയര്‍ച്ചയ്ക്ക് സഹായകമായത്. വിശകലനവിദഗ്ധര്‍ പറയുന്നതനുസരിച്ച് ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ കൂടുതല്‍ ഉയര്‍ച്ചാ പ്രതീക്ഷ കാണുന്നുണ്ട്.
ഇലക്ട്രിക് വെഹിക്ക്ള്‍ വിഭാഗത്തിന് ശക്തി പകരുന്ന ഘടകങ്ങളോടൊപ്പം ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ പവര്‍ എന്നിവയുടെ മികച്ച പ്രകടനമാണ് ടാറ്റ പവറിനെയും സഹായിച്ചത്. ഇലക്ട്രോണിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കാന്‍ ടാറ്റാ മാട്ടോഴ്‌സുമായി ചേര്‍ന്ന്‌കൊണ്ടുള്ള ടാറ്റാ പവര്‍ പ്രജക്റ്റുകള്‍ ഓഹരി വിപണിയില്‍ പുതിയ പ്രതീക്ഷകള്‍ക്ക് വഴി വച്ചപ്പോള്‍ വില ഉയരാനും സഹായകമായി.
രാജ്യത്തെ ഇ വി മുന്നേറ്റത്തിന്റെ പ്രധാന ഗുണഭോക്താവാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ പവര്‍ സോളാര്‍ സിസ്റ്റംസ് 538 കോടിയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി ഈയടുത്ത് സമാഹരിച്ചത്. ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജമാക്കുന്നതില്‍ രാജ്യത്തെ മുന്‍നിരകമ്പനിയാകാനുള്ള കുതിപ്പിലാണ് ടാറ്റ പവര്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it