കാത്തിരിപ്പ് ഇനി വേണ്ട, ടാറ്റ ടെക്‌നോളജീസ് ഐ.പി.ഒ നവംബര്‍ 22ന്

നിക്ഷേപകര്‍ ഏറെനാളായി കാത്തിരുന്ന ടാറ്റ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (initial public offer /IPO) നവംബര്‍ 22ന് ആരംഭിച്ച് 24ന് അവസാനിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ അപേക്ഷ നല്‍കിയ ടാറ്റാ ടെക്കിന് ജൂണിലാണ് ഐ.പി.ഒയ്ക്കുള്ള അനുമതി സെബിയില്‍ നിന്ന് ലഭിച്ചത്. ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.

ഒ.എഫ്.എസ് മാത്രം
പുതിയ ഓഹരികളുടെ (Fresh Equity) വില്‍പ്പന നടത്തുന്നില്ല. പ്രമോട്ടര്‍മാരുടെയും മറ്റ് ഓഹരിയുടമകളുടേയും ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (Offer for sale/OFS) വഴി മൊത്തം
6.08 കോടി ഓഹരികള്‍
വിറ്റഴിക്കും. 9.57 കോടി ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നിരുന്നത്.
നിലവില്‍ ടാറ്റ ടെക്‌നോളജീസിന്റെ 74.69 ശതമാനം ഓഹരികള്‍ മാതൃ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ കൈവശമാണ്. ഒ.എഫ്.എസില്‍ 4.62 കോടി ഓഹരികള്‍ ടാറ്റ മോട്ടോഴ്‌സും 97.1 ലക്ഷം ഓഹരികള്‍ ആല്‍ഫ ടി.സി ഹോള്‍ഡിംഗ്‌സും 48 ലക്ഷം ഓഹരികള്‍ ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടും വിറ്റഴിക്കും. ഈ സ്ഥാപനങ്ങള്‍ക്ക് ടാറ്റാ ടെക്‌നോളജീസില്‍ നിലവില്‍ യഥാക്രമം 7.26 ശതമാനവും 3.63 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ഗ്രേ മാര്‍ക്കറ്റ് പ്രീമിയം
16,300 കോടി രൂപയാണ് ടാറ്റ ടെക്‌നോളജീസിന്റെ വിപണി മൂല്യം കണക്കാക്കിയിരിക്കുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. 3,800-4,000 കോടി രൂപയുടെ ഐ.പി.ഒ ആയിരിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 270-285 രൂപ പ്രീമിയത്തിലാണ് ടാറ്റ ടെക്‌നോളജീസ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഇഷ്യു പ്രഖ്യാപനത്തിനു ശേഷം ഇത് വീണ്ടും ഉയര്‍ന്നേക്കാം.
ആഗോള തലത്തിലെ പ്രോഡക്ട് എന്‍ജിനീയറിംഗ്, ഡിജിറ്റല്‍ സര്‍വീസസ് കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്. 18 ആഗോള ഡെലിവറി കേന്ദ്രങ്ങളിലായി 11,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഡി.ആര്‍.എച്ച്.പി പ്രകാരം 2022 ഡിസംബര്‍ 31ന് അവസാനിച്ച 9 മാസക്കാലയളവില്‍ 3011.7 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടിയ കമ്പനിയാണിത്. 407.4 കോടി രൂപയായിരുന്നു ഇക്കാലയളവിലെ ലാഭം.
20 വര്‍ഷത്തിന് ശേഷമാണ് ടാറ്റയില്‍ നിന്നൊരു കമ്പനി ഐ.പി.ഒ സംഘടിപ്പിക്കുന്നത്. 2004ല്‍ ടി.സി.എസാണ് (Tata Consultancy Services) ടാറ്റ ഗ്രൂപ്പില്‍ നിന്ന് അവസാനമായി ഐ.പി.ഒയുമായെത്തിയത്. 2017ല്‍ എന്‍. ചന്ദരശേഖരന്‍ ചെയര്‍മാനായതിനു ശേഷം ടാറ്റ ഗ്രൂപ്പ് നടത്തുന്ന ആദ്യ ഐ.പി.ഒയാണ് ടാറ്റ ടെക്‌നോളജീസിന്റെത്.
Related Articles
Next Story
Videos
Share it