Begin typing your search above and press return to search.
നിഫ്റ്റിക്ക് 25,850ല്‍ ഹ്രസ്വകാല പിന്തുണ; ബുള്ളിഷ് ട്രെന്‍ഡ് തുടരാം
നിഫ്റ്റി 148.10 പോയിന്റ് (0.57%) ഉയര്‍ന്ന് 25,939.05 എന്ന റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. 25,850 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവലിന് മുകളില്‍ സൂചിക തുടര്‍ന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 25,872.60ല്‍ വ്യാപാരം തുടങ്ങി. പോസിറ്റീവ് പ്രവണത സെഷനിലുടനീളം തുടര്‍ന്നു. 25,939.05ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് റെക്കോഡ് ഉയരമായ 25,956 പരീക്ഷിച്ചു.
ഐടി ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി, ഓട്ടോ, മീഡിയ മേഖലകളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1,602 ഓഹരികള്‍ ഉയര്‍ന്നു, 1,026 ഓഹരികള്‍ ഇടിഞ്ഞു, 88 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്കു കീഴില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഹീറോ മോട്ടോ കോര്‍പ് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കൂടുതല്‍ നഷ്ടം നേരിട്ടത് ഐഷര്‍ മോട്ടോഴ്‌സ്, ഡിവിസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 25,850ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 26,000 ലാണ്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 25,925 -25,850 -25,750
പ്രതിരോധം 26,000 -26,075 -26,150
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷണല്‍ ട്രേഡിംഗ്:
പിന്തുണ 25,850 -25,350
പ്രതിരോധം 26,400 -27,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 312.60 പോയിന്റ് നേട്ടത്തില്‍ 54,105.80ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് ട്രെന്‍ഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം കാണിക്കുന്നത്. സൂചികയ്ക്ക് 54,500ല്‍ പ്രതിരോധമുണ്ട്. ഇന്‍ട്രാഡേ പിന്തുണ 54,000 ആണ്. സൂചിക 54,000 നു മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും.ഇന്‍ട്രാഡേ സപ്പോര്‍ട്ട്
54,000 -53,750 -53,500
പ്രതിരോധം 54,250 -54,500 -54,750
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ വ്യാപാരികള്‍ക്കു പിന്തുണ 53,400 -52,100
പ്രതിരോധം 54,500 -55,600.
Next Story
Videos