കറൻസി- കടപ്പത്ര വിപണികളുടേതു പ്രതികൂല പ്രതികരണം

നിർമല സീതാരാമൻ്റെ ബജറ്റിനോട് കറൻസി വിപണി അനുകൂലമായി പ്രതികരിച്ചില്ല. രാവിലെ നേട്ടമുണ്ടാക്കിയ രൂപ ബജറ്റ് കഴിഞ്ഞ ഉടനെ താണു. ബജറ്റ് പ്രസംഗം തുടങ്ങുമ്പോൾ 74.54 രൂപയായിരുന്ന ഡോളർ പ്രസംഗം കഴിഞ്ഞ ശേഷം 74.85 രൂപയിലേക്കു കയറി. തലേന്നത്തേക്കാൾ 24 പൈസ കൂടുതൽ.

വിദേശ മൂലധനം ആകർഷിക്കാനോ പിടിച്ചു നിർത്താനോ ബജറ്റിൽ ഒന്നും പ്രഖ്യാപിക്കാത്തതാണു കാരണം.
കടപ്പത്ര വിപണിയും അത്ര നല്ല സ്വീകരണമല്ല ബജറ്റിനു നൽകിയത്. രാവിലെ 6.67 സ്ത ശതമാനത്തിലേക്കു താണിരുന്ന 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം (yield) 6.82 ശതമാനമായി കൂടി. അടുത്ത വർഷം 14.95 ലക്ഷം കോടി രൂപയാണു കടപ്പത്രമിറക്കി സർക്കാർ എടുക്കാൻ പോകുന്നത്. ഇതു പലിശ നിലവാരം കൂട്ടും.


Related Articles
Next Story
Videos
Share it