Begin typing your search above and press return to search.
രണ്ട് മാസത്തില്‍ ഓഹരി ഉടമകളുടെ നിക്ഷേപം ഇരട്ടിയാക്കിയ മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്ക്
2021 ല്‍, നല്ലൊരു പങ്ക് ഓഹരികളും ഓഹരി ഉടമകളുടെ നിക്ഷേപം ഇരട്ടിയാക്കി. 2021-ല്‍ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഭൂരിഭാഗവും കോവിഡ് വന്നതിനുശേഷം ഉയര്‍ച്ച പ്രകടമാക്കിയതായി വാര്‍ത്തകളും വന്നതാണ്. ഇപ്പോളിതാ, രണ്ട് മാസം കൊണ്ട് നിക്ഷേപകര്‍ക്ക് മികച്ച ഫലം നല്‍കിയ ഓഹരിയാണ് ചര്‍ച്ചാവിഷയം.
ലഗ്‌നം സ്പിന്‍ടെക്സ് Lagnam Spintex ആണ് ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക്. കാരണം എന്‍എസ്ഇയില്‍ 47.20 രൂപയ്ക്ക് (2021 നവംബര്‍ 30-ന് അടുത്ത വില) ട്രേഡിംഗ് നടത്തിയ അവ 94.45 ആയി ഉയര്‍ന്നു. 2 മാസത്തിനുള്ളില്‍ ഇത് ഏകദേശം ഇരട്ടി നേട്ടമാണ് ഓഹരി ഉടമകള്‍ക്ക് നല്‍കിയത്.
ലഗ്‌നം സ്പിന്‍ടെക്സ് ഓഹരികള്‍ അടിസ്ഥാനപരവും സാങ്കേതികവുമായ വീക്ഷണകോണില്‍ നിന്ന് പോസിറ്റീവ് ആയി കാണപ്പെടുന്നതിനാല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ ഇപ്പോഴും ഈ ടെക്സ്റ്റൈല്‍ സ്റ്റോക്കില്‍ ബുള്ളിഷ് ആണെന്നും വിലയിരുത്തുന്നുണ്ട്. 90 രൂപയില്‍ ബ്രെയ്ക്ക് ഓട്ട് നടത്തിയ ഓഹരി 110 രൂപ വരെ സമീപകാല വര്‍ധനവ് പ്രകടമാക്കിയേക്കാമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനങ്ങള്‍.
ഇന്ത്യയിലെ ഉയര്‍ന്ന ഗുണമേന്മയുള്ള കോട്ടണ്‍ നൂലുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ലഗ്‌നം സ്പിന്‍ടെക്സ്, 100 ശതമാനം കോട്ടണ്‍ കോംപാക്റ്റ് നൂലിന്റെ 41,472 സ്പിന്‍ഡിലുകളുടെ പദ്ധതി വിപുലീകരിക്കുന്നതിനായി ഏകദേശം 218 കോടി രൂപയുടെ മൂലധനച്ചെലവിന്റെ പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
2021 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 107 ശതമാനം വര്‍ധിച്ച് 9.4 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 4.54 കോടി രൂപയാണ് ലഗ്‌നം സ്പിന്‍ടെക്സ് അറ്റാദായം നേടിയത്. മുന്‍ വര്‍ഷത്തെ 62.7 കോടി രൂപയില്‍ നിന്ന് 2222 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അതിന്റെ ടോപ്പ് ലൈന്‍ 45 ശതമാനം വര്‍ധിച്ച് 90.95 കോടി രൂപയായി. 2020 ഡിസംബറിലെ 10.16 കോടിയില്‍ നിന്ന് 76 ശതമാനം ഉയര്‍ന്ന് 2021 ഡിസംബറില്‍ ഇബിഐടിഡിഎ (EBITDA) 17.87 കോടി രൂപയായി.
2024 ഏപ്രില്‍ 1 മുതല്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ശേഷി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന് ശേഷം പ്രതിവര്‍ഷം ഏകദേശം 300 കോടിയുടെ അധിക ടോപ്ലൈന്‍ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
(ഇത് ഓഹരി നിര്‍ദേശമല്ല, മള്‍ട്ടിബാഗ്ഗര്‍ സ്‌റ്റോക്കുകളുടെ പ്രകടനം വിലയിരുത്തുന്ന ദേശീയ റിപ്പോര്‍ട്ടുകളില്‍ നിന്നും തയ്യാറാക്കിയ വാര്‍ത്ത മാത്രമാണ്.)
Next Story
Videos