Begin typing your search above and press return to search.
ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിട്ടുള്ള ഈ ഓഹരി മൂന്നു ദിവസം കൊണ്ട് വര്‍ധിച്ചത് 56 ശതമാനം
ഇന്ത്യന്‍ ഓഹരിവിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം മാറാതെ നില്‍ക്കുന്ന പേരാണ് രാകേഷ് ജുന്‍ജുന്‍വാലയുടേത്. ഓഹരി വിപണിയിലെ നിരവധി നിക്ഷേപകരാണ് അദ്ദേഹത്തെ പിന്തുടര്‍ന്ന് നിക്ഷേപം നടത്താറുള്ളതും. ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്ന വിവിധ ഓഹരികള്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. ഇപ്പോള്‍ ഒരു ഓഹരിയാണ് അത്തരത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.
പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടിയാണ് ആ ഓഹരി. ബിഎസ്ഇയില്‍ നടന്ന ഇന്റര്‍ഡേ സെഷനില്‍ പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടികളുടെ ഓഹരി 10 ശതമാനത്തിലേറെ ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 31.75 രൂപയിലെത്തി. ഇന്ന് ഇത് വീണ്ടും ഉയര്‍ന്ന് ഇന്ന് 34.80 രൂപ എത്തി.
2020 മെയ് 26 ന് ഈ ഓഹരി 20.4 രൂപയായിരുന്നു. ഇന്ന് ഇത് 31.75 രൂപയായി ഉയര്‍ന്നു, കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രം ഇത് 55.6 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റോക്ക് 84 ശതമാനം നേട്ടമുണ്ടാക്കി. ഈ വര്‍ഷം ആരംഭത്തില്‍ നിന്ന് 59 ശതമാനം ഉയര്‍ന്നതായാണ് ഓഹരി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
നേരത്തെ ക്ലോസ് ചെയ്ത 28.90 ല്‍ നിന്നും ഓഹരി വില 3.8 ശതമാനം ഉയര്‍ന്ന് 30.00 രൂപയായി. കമ്പനിയുടെ വിപണി മൂലധനം 484.51 കോടി രൂപയായി ഉയര്‍ന്നു. ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ ഡാറ്റ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 2.06 ശതമാനം അഥവാ കമ്പനിയുടെ 31,50,000 ഓഹരികളോ ആണുള്ളത്. ജുന്‍ജുന്‍വാലയ്ക്ക് പുറമെ കമ്പനിയുടെ 19,25,000 ഓഹരികള്‍ എയ്‌സ് നിക്ഷേപകനായ രാധാകിഷന്‍ ദമാനിയും കൈവശം വച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ 1.26 ശതമാനം ഓഹരിയാണ്.
Next Story
Videos