വീണ്ടും കുത്തനെ ഉയര്‍ന്ന് സ്വര്‍ണ വില

സംസ്ഥാനത്ത് ചെറിയ ഒരു കുറവിനു ശേഷം സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേക്ക്. പവന് ഒറ്റയടിക്ക് 280 രൂപയാണ് ഉയര്‍ന്നത്. 37640 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4705 രൂപയാണ് വില. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ താഴ്ചയ്ക്ക് ശേഷമാണ് കയറ്റമെന്നതിനാല്‍ സമീപകാലങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തിയില്ല. പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില പവന് 37120 രൂപയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.27 ശതമാനം ഉയര്‍ന്ന് 51,047 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 63,505 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.45 ശതമാനവും വെള്ളി 1.6 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണ ഇടിഎഫുകളുടെ നിരക്കും ദേശീയ തലത്തില്‍ വര്‍ധിച്ചിട്ടുണ്ട്.

ആഗോള വിപണികളില്‍, യുഎസ് ഉത്തേജക പാക്കേജിന്റെ പുതുക്കിയ പ്രതീക്ഷകളിലാണ് സ്വര്‍ണ്ണ നിരക്ക് ഉയര്‍ന്നത്. ദുര്‍ബലമായ യുഎസ് ഡോളറും സ്വര്‍ണത്തെ പിന്തുണച്ചിരുന്നു. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 1,912.11 ഡോളറിലും വെള്ളി വില 0.7 ശതമാനം ഉയര്‍ന്ന് 24.82 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഉയര്‍ന്ന് 873.89 ഡോളറിലും എത്തി. ഡോളര്‍ സൂചിക ഇന്ന് 0.14 ശതമാനം ഇടിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles

Next Story

Videos

Share it