കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 11 ന് പവന് 120 രൂപ കുറഞ്ഞ് 37800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് ഗ്രാമിന് 4725 രൂപയാണ് ഇന്നത്തെ നിരക്ക്. ഓഗസ്റ്റ് 11 ന് ഇത് 5472 രൂപയായിരുന്നു. ജൂലൈ 11 ന് 4582 രൂപയും. ഇന്നലെ സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇതേ സമയം വന്‍ വിലക്കൂടുതലിലാണ് സ്വര്‍ണം വിറ്റ് പോയിരുന്നത്. ഓഗസ്റ്റ് ഏഴ് എട്ട് തീയതികളില്‍ റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണം വിറ്റു പോയിരുന്നത്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
ഇന്ത്യന്‍ വിപണികളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നിരക്ക് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.9 ശതമാനം ഇടിഞ്ഞ് 51,306 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 67970 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.7 ശതമാനവും വെള്ളി 0.52 ശതമാനവും എത്തിയിരുന്നു. ഇന്ത്യയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കഴിഞ്ഞ മാസം യഥാക്രമം 56,200 രൂപയിലും 79,723 രൂപയിലും വരെയായിരുന്നു.
ആഗോള വിപണി പരിശോധിച്ചാല്‍ കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണ വില ഇടിഞ്ഞത്. കഴിഞ്ഞ സെഷനില്‍ യൂറോയ്ക്കെതിരായ ഇടിവില്‍ നിന്ന് യുഎസ് ഡോളര്‍ വീണ്ടെടുത്തിരുന്നു. എന്നാല്‍ ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണ്ണത്തിന്റെ നഷ്ടം നികത്തി. സ്പോട്ട് സ്വര്‍ണം 0.3 ശതമാനം ഇടിഞ്ഞ് 1,947.41 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ ഇത് 1,965.94 ഡോളറായി ഉയര്‍ന്നു.
വെള്ളി വില ഔണ്‍സിന് 0.3 ശതമാനം ഇടിഞ്ഞ് 26.84 ഡോളറിലെത്തി. പ്ലാറ്റിനം വില 0.1 ശതമാനം ഇടിഞ്ഞ് 925.59 ഡോളറിലും പല്ലേഡിയം വില 0.4 ശതമാനം ഇടിഞ്ഞ് 2,283.72 ഡോളറിലും എത്തി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine