Begin typing your search above and press return to search.
ഒക്ടോബറിൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ ആകർഷിച്ച മേഖലകൾ അറിയാം
ഒക്ടോബറിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വാങ്ങുന്നതിനേക്കാൾ കൂടുതൽ ഓഹരികൾ വിറ്റഴിക്കുന്ന പ്രവണത കണ്ടെങ്കിലും ചില മേഖലകളിൽ അവർ കൂടുതൽ നിക്ഷേപം നടത്തിയതായി ഓഹരി എക്സ് ചേഞ്ച് കണക്കുകൾ സൂചിപ്പിക്കുന്നു.
നിർമാണ സാമഗ്രികൾ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ ഓഹരികളിൽ 565 കോടി രൂപ, വൈദ്യുതി 323 കോടി രൂപ, മൂലധന ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിൽ 309 കോടി രൂപ യാണ് ഒക്ടോബർ 15 വരെ നിക്ഷേപം നടത്തിയത്. ആരോഗ്യ പരിപാലന രംഗത്തെ കമ്പനികളിൽ 265 കോടി രൂപ, മീഡിയ--വിനോദ രംഗത്തെ ഓഹരികളിൽ 206 കോടിയുടെ നിക്ഷേപം നടത്തി.
എന്നാൽ ഐ ടി വിഭാഗത്തിൽ 1665 കോടി രൂപ, ധനകാര്യ സേവന കമ്പനികളിൽ 4081 കോടി രൂപ എഫ് എം സി ജി 1188 കോടി രൂപ എന്നിങ്ങനെ യാണ് വിറ്റഴിച്ചത്.
ഐ ടി മേഖലയുടെ വരുമാന വളർച്ച 2022-23, 2023 -24ൽ കുറയാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഓഹരി മുന്നേറ്റത്തിന് തടസമാകുന്നത്.
Next Story
Videos