കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസിലേക്ക് ഒരു ഫാര്‍മ കമ്പനി, ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമോ?

പ്രമുഖ ഫാര്‍മ കമ്പനിയായ ടോറെന്റ് ഫാര്‍മ (Torrent Pharmaceuticals Ltd) 2023 -24 മാര്‍ച്ച് പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം പുറത്തുവിട്ട സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്. സാധ്യതകള്‍ നോക്കാം:

1. 2022-23 മാര്‍ച്ച് പാദത്തില്‍ വരുമാനം 1% വര്‍ധിച്ച് 2,491 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം 29.6% വര്‍ധിച്ച് 727 കോടി രൂപയായി.
2. സെപ്റ്റംബര്‍ 2022ല്‍ കുറേഷ്യോ ഹെല്‍ത്ത് കെയര്‍ എന്ന ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയെ 2,000 കോടി രൂപക്ക് ഏറ്റെടുത്തിരുന്നു. ഇത് മൂലം അറ്റ കടം വര്‍ധിക്കും.
3. ആഭ്യന്തര ഫോര്‍മുലേഷന്‍ ബിസിനസ് 15% വളര്‍ച്ച കൈവരിച്ചു. 7% വില വര്‍ധിച്ചതും 3% വില്‍പ്പന വര്‍ധിച്ചതും 5% പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയുമാണ് നേട്ടം കൈവരിച്ചത്.
4 . ഇന്ത്യന്‍ ബിസിനസ് തുടര്‍ന്നും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതും കുറേഷ്യോ ഹെല്‍ത്ത് കെയര്‍ ബിസിനസ് സംയോജിപ്പിക്കുന്നതും വളര്‍ച്ചക്ക് സഹായകരമാകും.
5. കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ ഡോക്ടറുടെ കുറിപ്പടി കൂടാതെ വാങ്ങാവുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി 3 തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കാനായി 200-250 സെയില്‍സ് പ്രതിനിധികളെ നിയമിച്ചു.
6. ജര്‍മന്‍ ബിസിനസില്‍ 11% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. സെയില്‍സ് പ്രതിനിധികള്‍ വര്‍ധിച്ചു. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. ബ്രസീല്‍ വിപണി 17% വളര്‍ച്ച കൈവരിച്ചു, കേന്ദ്ര നാഡീവ്യൂഹത്തിന് ഉണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വില്‍ക്കാനായി ഫ്രാഞ്ചൈസികള്‍ സ്ഥാപിച്ചു.
7. വിലയിടിവും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്തതും അമേരിക്കന്‍ ബിസിനസില്‍ ഇടിവ് ഉണ്ടാക്കി. ഗുജറാത്തിലെ ദഹേജില്‍ പുതിയ ഉത്പാദന കേന്ദ്രത്തില്‍ വാണിജ്യ ഉത്പാദനം 2024-25 ല്‍ ആരംഭിക്കും. 2023-24 ല്‍ മൊത്തം കടം 120 കോടി രൂപ കുറയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (buy)
ലക്ഷ്യ വില : 1900 രൂപ
നിലവില്‍ : 1774 രൂപ
Stock Recommendation by Prabhudas Lilladher

Related Articles

Next Story

Videos

Share it