അപ്ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡ് ഐ.പി.ഒ സെപ്തംബര്‍ 25 മുതല്‍

ചെന്നൈ ആസ്ഥാനമായ ഇന്റഗ്രേറ്റഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയായ അപ്ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ) സെപ്തംബര്‍ 25 മുതല്‍ 27 വരെ നടക്കും. 400 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 8,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (IFS) ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 280 മുതല്‍ 300 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 50 യൂണിറ്റുകളും തുടര്‍ന്ന് 50ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ലിമിറ്റഡ്, എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് മാനേജര്‍മാര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it