ഓഹരി നിക്ഷേപത്തിലേക്ക് ഇറങ്ങുന്നവര്‍ വാറന്‍ ബഫറ്റിന്റെ ഈ ഉപദേശങ്ങള്‍ കേട്ടോളൂ

ഓഹരിവിപണിയിലെ തലതൊട്ടപ്പനാണ് വാറന്‍ ബഫറ്റ്. ഓഹരി നിക്ഷേപത്തില്‍ ഇത്രയേറെ ശ്രദ്ധാലുവായി കരുനീക്കങ്ങള്‍ നടത്തുന്ന മുതിര്‍ന്നൊരാളുണ്ടാകില്ലെന്ന് പല 'ബഫറ്റ് മൂവു'കളും നമുക്ക് കാണിച്ചു തരുന്നു. ബഫറ്റിന്റെ ചില നിര്‍ദേശങ്ങള്‍ എപ്പോഴും ഓഹരി നിക്ഷേപകര്‍ ഗൈഡ് പോലെ സൂക്ഷിക്കാറുണ്ട്. ഓഹരിവിപണിയില്‍ ഉയര്‍ച്ച താഴ്ചകള്‍ വരുമ്പോള്‍ നിക്ഷേപകര്‍ എങ്ങനെ ആയിരിക്കണം. ഇതാ ബഫറ്റ് മുമ്പ് പറഞ്ഞ ചില കാര്യങ്ങള്‍ വായിക്കാം.

1. റിസ്‌ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കുക
മറ്റുള്ളവര്‍ ഭയന്ന് നില്‍ക്കുമ്പോള്‍ അത്യാഗ്രഹിയാകുക- വാറന്‍ ബഫറ്റിന്റെ ഈ വാക്കുകള്‍ വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ ചില നേരം റിസ്‌ക് എടുക്കാത്തത് എന്നും എന്തുകൊണ്ടാണ് കൂടുതല്‍ ഓഹരികള്‍ വാങ്ങാത്തത് എന്നുമുള്ള ചോദ്യത്തിന് നിരവധി റിസ്‌കുകള്‍ ഒഴിവാക്കാനാണ് ഇതെന്നാണ് അദ്ദേഹം മറുപടി പറയുന്നത്. റിസ്‌കുകളിലും ചോയ്‌സ് ഉണ്ടായിരിക്കണം. ഓഹരിവിപണി താഴേക്ക് പോകുമ്പോള്‍ അതിന്റെ പ്രയോജനമെടുക്കുന്ന സാഹചര്യത്തില്‍ ബഫറ്റിന്റെ ഈ നടപടി മനസില്‍ സൂക്ഷിക്കുക. എമര്‍ജന്‍സി ഫണ്ട് എപ്പോഴും കരുതിവെച്ചിട്ട് വേണം നിക്ഷേപിക്കാന്‍.
2. തെറ്റുകള്‍ സ്വയം അംഗീകരിക്കുക
കോവിഡ് പ്രതിസന്ധിയോടെ എയര്‍ലൈന്‍ മേഖലയില്‍ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വം തിരിച്ചറിഞ്ഞ് കഴിഞ്ഞ വര്‍ഷംം ഏപ്രിലോടെ അദ്ദേഹം എയര്‍ലൈന്‍ ഓഹരികളില്‍ നിന്ന് പുറത്തുകടന്നു. ഇതില്‍ നിന്ന് ഒരു നിക്ഷേപന്‍ മനസിലാക്കേണ്ടത്? നിങ്ങള്‍ എടുത്ത നിക്ഷേപസംബന്ധമായ തീരുമാനങ്ങള്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ അതിന് തയാറാകണം എന്നാണ്.
3. ക്രെഡിറ്റ് കാര്‍ഡ് 'കുടുക്ക' അല്ല
തലക്കെട്ടില്‍ നിന്ന് കാര്യം വ്യക്തമാണല്ലോ. ഇപ്പോള്‍ വാങ്ങൂ, പണം പിന്നീട്' ഈ ട്രെന്‍ഡില്‍ ഓരോന്ന് വാങ്ങിക്കൂട്ടുന്ന ശീലം മാറ്റിവെക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടെന്ന് അഭിപ്രായമാണ് ബഫറ്റിന്. ''ആളുകള്‍ കുടുക്കയില്‍ നിന്ന് പണം എടുക്കുന്നതുപോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഈ നിരക്കില്‍ കടം വാങ്ങിക്കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ല. അതുകൊണ്ട് അത് ഒഴിവാക്കുക.'' കടം വാങ്ങിയ പണം നിക്ഷേപിക്കുന്നതിനെ അദ്ദേഹം മുമ്പും എതിര്‍ത്തിട്ടുണ്ട്. ''കടം വാങ്ങിയ പണം ഉപയോഗിച്ച് നിക്ഷേപം നടത്തരുത്.
4. ഉപദേശകരെ കേള്‍ക്കേണ്ട, പകരം ചെയ്യേണ്ടത്
സാധാരണക്കാരായ നിക്ഷേപകരോട് വാറന്‍ ബഫറ്റ് പറയുന്നത് ഉപദേശകര്‍ പറയുന്ന ഓഹരികള്‍ വാങ്ങിക്കുന്നതിന് പകരം ഇന്‍ഡക്സ് ഇന്‍വെസ്റ്റിംഗില്‍ ഉറച്ചുനില്‍ക്കാനാണ്. എന്നാല്‍ ആളുകള്‍ നിങ്ങള്‍ക്ക് മറ്റ് കാര്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കും, കാരണം അതില്‍ കൂടുതല്‍ പണമുണ്ട്. നല്ല സെയ്ല്‍സ് ജീവനക്കാര്‍ സ്വന്തം മണ്ടത്തരങ്ങളില്‍ വിശ്വസിക്കുന്നവരാണ്. നല്ല സെയ്ല്‍സ് പേഴ്സണ്‍ ആകുന്നതിന്റെ ഭാഗമാണത്.'' അദ്ദേഹം പറയുന്നു. ഉപദേശങ്ങള്‍ക്കായി വലിയ തുകയാണ് ആളുകള്‍ കൊടുക്കുന്നതെന്നും അതിന്റെ യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം പറയുന്നു. നിഫ്റ്റി50, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 500 തുടങ്ങിയ നിരവധി ഇന്‍ഡക്സ് ഫണ്ടുകളാണ് ഇന്ത്യയിലുളത്.
5. വളര്‍ച്ചയുണ്ടാകും, പക്ഷെ ശ്രദ്ധാലുവായിരിക്കുക
വിപണി നാളെ, അടുത്ത ആഴ്ച, അടുത്ത മാസം, അടുത്ത വര്‍ഷം... എങ്ങനെയായിരിക്കും എന്ന് പറയുന്നവരെ തനിക്ക് വിശ്വാസമില്ല. എന്നാല്‍ അമേരിക്ക മുന്നോട്ടുപോകുമെന്ന് ബഫറ്റ് പറഞ്ഞു. സാമ്പത്തികവളര്‍ച്ചയുണ്ടാകും, എന്നാല്‍ കരുതലോടെ മുന്നോട്ടുപോകണമെന്നാണ് അദ്ദേഹം നിക്ഷേപകരോട് പറയുന്നത്. കാരണം വിപണിയില്‍ എന്തും സംഭവിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it