ബജാജ് ഓട്ടോയുടെ കുതിപ്പ് തുടരുമോ? വാങ്ങാം ഒരു ഫാര്‍മ ഓഹരി

ബജാജ് ഓട്ടോ (Bajaj Auto Ltd):

നവംബറില്‍ പള്‍സര്‍ പി 150 പുറത്തിറക്കിയതോടെ ഇരു ചക്ര വാഹന വിപണിയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കാന്‍ സാധിച്ചു. വിജയകരമായി പള്‍സര്‍ 250, 160 സി സി മോഡലുകള്‍ പുറത്തിറക്കിയ ശേഷമാണ് പള്‍സര്‍ 150 ന്റെ രംഗ പ്രവേശനം. 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 3.3 % വര്‍ധിച്ച് 9315 കോടി രൂപയായി. നികുതിക്ക് മുന്‍പുള്ള ലാഭം 24.18 % വര്‍ധിച്ച് 1963.5 കോടി രൂപയായി. അറ്റാദായം 22.8 % വര്‍ധിച്ച് 1491.4 കോടി രൂപയായി. വില്‍പ്പന 17 % കുറഞ്ഞെങ്കിലും വരുമാനവും ആദായവും വര്‍ധിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവും, വാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്തിയും മാര്‍ജിന്‍ മെച്ചപ്പെടുത്തി വാഹന കയറ്റുമതി അടുത്ത രണ്ട് പാദങ്ങളില്‍ സമ്മര്‍ദ്ദം നേരിടും. നൈജീരിയ പ്രധാനപ്പെട്ട വിപണിയാണ് - ഫെബ്രുവരിയില്‍ അവിടെ തിരെഞ്ഞെടുപ്പ് കഴിയുന്നത് വരെ വില്‍പ്പന കുറയും. മൊത്തത്തില്‍ മെയ് ജൂണ്‍ മാസം വരെ കയറ്റുമതി സാധാരണ നിലയില്‍ എത്തില്ല.

ആഭ്യന്തര വിപണിയില്‍ ഇരുചക്ര വാഹന ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. മുച്ചക്ര വാഹനങ്ങളില്‍ 86 % (സി എന്‍ ജി ) വിപണി വിഹിതം ഉണ്ട്. ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് കൊണ്ട് കയറ്റുമതി വരുമാനം കൂടി. ആഭ്യന്തര വിപണിയില്‍ 125 സി സി ല്‍ അധികമുള്ള പ്രീമിയം വിഭാഗത്തില്‍ മികച്ച മുന്നേറ്റം നടത്തി. ചേതക് സ്റ്റോറുകളുടെ സ്വതന്ത്ര ശൃംഖല സ്ഥാപിക്കുകയാണ്. 2023 -24 പുതിയ മോഡലുകള്‍ പുറത്തിറങ്ങും.

കഴിഞ്ഞ വാരം ബജാജ് ഓട്ടോ ഓഹരി 3573 ല്‍ നിന്ന് 3900 ത്തിലേക്ക് കുതിച്ചു.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -നിലനിര്‍ത്തുക (Hold)

ലക്ഷ്യ വില - 4040

നിലവില്‍ - 3937.

(Stock Recommendation by Prabhudas Lilladher)

ഡോ റെഡ്ഡിസ് ലബോറട്ടറീസ് (Dr Reddy's Laboratories):

ആഭ്യന്തര വിപണിയിലും, അമേരിക്കന്‍ വിപണിയിലും മുന്നേറ്റം നടത്തി 2022 -23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചു. വരുമാനം 27 % വര്‍ധിച്ച് 6770 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 59.2 ശതമാനമായി. അറ്റാദായം 77% വര്‍ധിച്ച് 1247 കോടി രൂപയായി.

ഇന്ത്യയിലെ വിറ്റുവരവ് 9.8 % വളര്‍ച്ച കൈവരിച്ചു -മരുന്നുകള്‍ക്ക് വില കൂട്ടിയും, പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയുമാണ് നേട്ടം കൈവരിച്ചത്. അമേരിക്കന്‍ വിപണിയില്‍ അര്‍ബുദ ചികിത്സയ്ക്കുള്ള റെവ് ലിമിഡ് എന്ന ഔഷധത്തിന്റെ വില്‍പ്പന കൂടിയതോടെ 6.8 % വിറ്റുവരവിലും (ത്രൈമാസ അടിസ്ഥാനത്തില്‍) വര്‍ധനവുണ്ടായി.

2021 -22 മുതല്‍ 2024 -25 കാലയളവില്‍ വരുമാനം 8.1, നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം 16.9 % അറ്റാദായം 19 % സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)

ലക്ഷ്യ വില - 5131 രൂപ

നിലവില്‍ - 4318

(Stock Recommendation by ICICI Securities)

സിയെറ്റ് (Ceat Ltd )

ആര്‍ പി ഗോയെങ്ക ഗ്രൂപ്പില്‍ പെട്ട പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയാണ് സിയെറ്റ്. 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 12.67 % വര്‍ധിച്ചു -2711 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 1.6 % വര്‍ധിച്ച് 8.7 ശതമാനമായി. അറ്റാദായം 42 കോടി രൂപ . അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും പ്രവര്‍ത്തന ചെലവ് നിയന്ത്രിച്ചും കമ്പനി മാര്‍ജിന്‍ മെച്ചപ്പെടുത്തി. ഇനിയും അസംസ്‌കൃത വസ്തുക്കളുടെ വില 2 -3 % കുറയുന്ന സാഹചര്യത്തില്‍ മാര്‍ജിന്‍ മെച്ചപ്പെടും. 2022 -23 ല്‍ മൊത്തം മൂലധന ചെലവ് 900 കോടി രൂപയാണ്. കയറ്റുമതി യില്‍ ശ്രീലങ്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പ്രതിസന്ധി ഉണ്ട് എന്നാല്‍ യു എസ്, ബ്രസീല്‍ വിപണികളില്‍ പുരോഗതി ഉണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 1860 രൂപ

നിലവില്‍ - 1544 രൂപ

(Stock Recommendation by Motilal Oswal Financial Services)

Related Articles

Next Story

Videos

Share it