എന്താണ് അല്‍ഗോ ട്രേഡിംഗ്? എന്ത് കൊണ്ട് സെബി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു

അല്‍ഗോ ട്രേഡിംഗിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. എന്താണ് അല്‌ഗോ ട്രേഡിംഗ്്? ഇന്‍ട്രാ ഡേ ട്രേഡിംഗ് നടത്തുന്ന നിക്ഷേപകന്‍ ഓഹരി വിപണനം നടക്കുന്ന സമയങ്ങളില്‍ ടെര്‍മിനലിന് മുന്നില്‍ ഇരുന്ന് വിലകള്‍ മാറുന്നത് അനുസരിച്ച് ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബ്രോക്കര്‍ മാര്‍ക്ക് നല്‍കുകയോ ചെയ്യും. സമയക്കുറവ് ഉള്ളവര്‍ ബ്രോക്കിംഗ് കമ്പനിയിലെ ട്രേഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മറ്റ് ജോലികളില്‍ ഏര്‍പ്പെടും.

എന്നാല്‍ അല്‍ഗോ ട്രേഡിംഗ് സോഫ്റ്റ്്‌വെയറുകള്‍ മുഴവന്‍ സമയവും വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ കണ്ണും നട്ട് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വില എത്തുമ്പോള്‍ ചില ഓഹരികള്‍ വന്‍ തോതില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നു. ടെര്‍മിനലിന് മുന്നില്‍ ഇരിക്കുന്ന നിക്ഷേപകന് ദ്രുതഗതിയില്‍ വാങ്ങാനോ വില്‍ക്കണോ കഴിയാറില്ല. അതിനാല്‍ ചാഞ്ചാട്ടങ്ങളില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ എന്‍ എസ് സി യിലും ബി എസ് സിയിലും നടക്കുന്ന 50 ശതമാനം ക്രയവിക്രയങ്ങളും അല്‍ഗോ ട്രേഡിംഗ് വഴിയാണെന്നാണ് റിപ്പോര്‍ട്ട്.
ബ്രോക്കിംഗ് കമ്പനികള്‍ അല്‌ഗോ ട്രേഡിങ്ങ് സംവിധാനം നിക്ഷേപകര്‍ക്കായി നല്‍കുന്നതിന് സെബി അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി നിരവധി അല്‍ഗോട്രേഡിംഗ് സോഫ്ട്‌വെയറുകള്‍ ബ്രോക്കിങ്ങ് സ്ഥാപനങ്ങളുടെ യോ എക്‌സ്‌ചേഞ്ച് കളുടെ അറിവില്ലാതെയോ അംഗീകാരമില്ലാതെയോ ട്രേഡിംഗ് നടത്തുന്നുണ്ട്. അല്‌ഗോ ട്രേഡിംഗ് ദുരുപയോഗം ചെയ്ത് ഓഹരികളുടെ വില താഴ്ത്താനും ഉയര്‍ത്താനും സാധ്യത ഉള്ളത് കൊണ്ട് സെബി 'തേര്‍ഡ് പാര്‍ട്ടി' അല്‍ഗോ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.
അല്‍ഗോ ബാബ, അല്‍ഗോ ബുള്‍സ്, അല്‍ഗോ ബ്രിഡ്ജ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും 'തേര്‍ഡ് പാര്‍ട്ടി' അല്‌ഗോ സോഫ്റ്റ് വെയര്‍ നല്‍കുന്നത് സെബി ഏര്‍പ്പെടുത്താന്‍ പോകുന്ന പുതിയ നിയന്ത്രങ്ങള്‍ പ്രകാരം ബ്രോക്കര്‍ മാര്‍ ഉപയോഗിക്കുന്ന അല്‍ഗോ ട്രേഡിങ്ങ് അല്‍ഗോരിതത്തിനു എക്‌സ്‌ചേഞ്ച് കളുടെ അംഗീകാരവും സെര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആഡിറ്ററുടെ സാക്ഷ്യ പത്രവും വേണം.
അംഗീകാരം ലഭിച്ചതും അല്‍ഗോരിതം അനുവദനീയമായ മാര്‍ഗത്തില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നതെന്ന് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ഉറപ്പു വരുത്തണം. എല്ലാ അല്‌ഗോ ക്രയവിക്രയവും ബ്രോക്കറിന്റെ സെര്‍വറിലാണ് നടക്കേണ്ടത്. അതിന്റെ വിശദാംശങ്ങള്‍ ബ്രോക്കര്‍മാര്‍ സൂക്ഷിക്കുകയും വേണം. അല്‍്‌ഗോ ട്രേഡ് നടത്തുമ്പോള്‍ നിക്ഷേപകന്റെ മാര്‍ജിന് ട്രേഡ് ഓര്‍ഡറുകള്‍, ട്രേഡ് സ്ഥിരീകരണം തുടങ്ങിയ വിവരങ്ങള്‍ ബ്രോക്കര്‍മാര്‍ സൂക്ഷിക്കുകയും പരിശോധനകള്‍ക്ക് സമര്‍പ്പിക്കുകയും വേണം.


Related Articles
Next Story
Videos
Share it