മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്ത്?

ഓഹരി വിപണിയിലെ റിസ്‌ക് കുറഞ്ഞ നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. പ്രധാനമായും ഇക്വിറ്റി ഫണ്ട്, ഡെബ്റ്റ് ഫണ്ട്, ഹൈബ്രിഡ് അഥവാ ബാലന്‍സ്ഡ് ഫണ്ട് എന്നിങ്ങനെ മൂന്ന് വിധം മ്യൂച്വല്‍ ഫണ്ടുകളാണുള്ളത്. ഇതിന് പുറമെയുള്ളൊരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപ മാര്‍ഗമാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്.

എന്താണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്?
ബാലന്‍സ് ഫണ്ടും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍, ബാലന്‍സ്ഡ് ഫണ്ടില്‍ ഇക്വിറ്റി നിക്ഷേപവും ഡെബ്റ്റ് നിക്ഷേപവും ഫിക്‌സ്ഡാണ്. എന്നാല്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. ഇക്വിറ്റിയുടെ വിഹിതം ഓഹരി വിപണിയുടെ സ്വഭാവം അനുസരിച്ച് മാറും. അതായത് അതായത് മാര്‍ക്കറ്റ് ഉയരങ്ങളിലെത്തുമ്പോള്‍ ഇക്വിറ്റിയുടെ ലാഭം ബുക്ക് ചെയ്തിട്ട് ഇക്വിറ്റിയിലെ നിക്ഷേപം കുറച്ച് ഡെബ്റ്റിലെ നിക്ഷേപം കൂട്ടും. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് വളരെ റിസ്‌ക് കുറവായിരിക്കും.
സാധാരണഗതിയില്‍, ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ ഫണ്ട് മാനേജേഴ്‌സ് പറയുന്നത് എഫ്ഡിയേക്കാള്‍ 3 ശതമാനം അധികം റിട്ടേണാണ്.
നമ്മുടെ നാട്ടില്‍ ഭൂരിഭാഗം പേരും ബാങ്ക് സ്ഥിരനിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വവും എന്നാല്‍ അതിനേക്കാള്‍ മൂന്ന് ശതമാനത്തിലേറെയെങ്കിലും നേട്ടവും നല്‍കുന്നതുമാണ് ഈ ഫണ്ടുകളുടെ ആകര്‍ഷണീയത കൂട്ടുന്നത്.
എന്തുകൊണ്ട് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ നിക്ഷേപിക്കണം?
ഏറ്റവും കുറഞ്ഞ റിസ്‌കും ഇക്വിറ്റി ടാക്‌സേഷന്റെ ഗുണവും ഇതില്‍ ഒന്നിക്കുന്നു. അതായത് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നേട്ടത്തിന്റെ പത്ത് ശതമാനത്തിനാണ് നികുതി ബാധ്യത വരുന്നത്. ഇപ്പോള്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയരുകയും വീണ്ടും താഴേക്ക് വരികയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഒരു സാധാരണ നിക്ഷേപകന് ഓഹരി വിപണിയുടെ ചലനം നോക്കി നിക്ഷേപിക്കാന്‍ സമയമോ അറിവോ ഉണ്ടാകണമെന്നില്ല. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിലെ ഫണ്ട് മാനേജര്‍മാര്‍ കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ തക്കസമയം വില്‍ക്കുകയും വാങ്ങുകയും വീണ്ടും വില്‍ക്കുകയും എല്ലാം ചെയ്യും. അതായത് വിപണിയുടെ സാധ്യതകള്‍ സാധാരണക്കാര്‍ക്ക് വലിയ റിസ്‌കില്ലാതെ ഉപയോഗിക്കാനാവും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it