മ്യൂച്വല്‍ ഫണ്ടുകള്‍ ഏത് തെരഞ്ഞെടുക്കണം മള്‍ട്ടി ക്യാപോ അതോ ഫ്ളെക്സി ക്യാപോ?

ഓരോ കമ്പനിയുടെയും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ കണക്കാക്കി ആദ്യ 100 റാങ്കില്‍ വരുന്ന കമ്പനികളെ ലാര്‍ജ് ക്യാപ് ആയും 101 മുതല്‍ 250 വരെയുള്ള റാങ്കില്‍ വരുന്ന ഇടത്തരം കമ്പനികളെ മിഡ് ക്യാപ് ആയും 251 മുതല്‍ റാങ്കുള്ള താരതമ്യേന ചെറിയ കമ്പനികളെ സ്‌മോള്‍ ക്യാപ് ആയിട്ടുമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ കാറ്റഗറി ഏതെന്ന് തീരുമാനിക്കുന്നതിനായി സെബി തരംതിരിച്ചിരിക്കുന്നത്.

ഏതെങ്കിലും പ്രത്യേക ക്യാപിനെ പ്രതിനിധാനം ചെയ്യുന്ന സ്‌കീമുകളില്‍ തങ്ങളുടെ നിക്ഷേപം പരിമിതപ്പെടുത്തുന്നതിന് പകരം വിവിധ വലിപ്പത്തിലുള്ള കമ്പനികളുള്‍പ്പെടുന്ന എല്ലാത്തരം ക്യാപുകളില്‍പ്പെട്ട കമ്പനികളിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്ന നിക്ഷേപകര്‍ക്കായി പ്രധാനമായും രണ്ടുതരം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിലവിലുണ്ട്. മള്‍ട്ടി ക്യാപ് ഫണ്ടുകളും ഫ്‌ളെക്‌സി ഫണ്ടുകളുമാണവ.

ലാര്‍ജ്, മിഡ്, സ്‌മോള്‍ എന്നിങ്ങനെ മൂന്നു ക്യാപുകളെയും ഉള്‍ക്കൊള്ളിച്ച് രൂപംകൊണ്ടിരിക്കുന്ന മള്‍ട്ടി ക്യാപ് ഫണ്ടുകളും ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളും വൈവിധ്യവത്കരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായവയാണ്. മൂന്നു ക്യാപുകളിലും നിക്ഷേപം നടത്തിവരുന്ന എന്ന പൊതുസ്വഭാവം നിലനിര്‍ത്തുന്നവയാണെങ്കിലും ഇവ രണ്ടും തമ്മില്‍ ഘടനാപരമായി ചില വ്യത്യാസങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

മള്‍ട്ടി ക്യാപുകളും ഫ്‌ളെക്‌സി ക്യാപുകളും തമ്മില്‍ മുകളില്‍ ടേബ്ളില്‍ കൊടുത്തിരിക്കുന്ന വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ടാക്‌സേഷന്റെ കാര്യത്തിലും നിക്ഷേപം തുടര്‍ന്നുപോകേണ്ട കാലാവധിയുടെ കാര്യത്തിലുമൊക്കെ രണ്ടു ഫണ്ടുകള്‍ക്കും സമാനതകള്‍ ഏറെയാണ്. രണ്ടു ഫണ്ടുകളിലും നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് അതായത് ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും തുടരാന്‍ തയാറാവേണ്ടി വരും. ഇത് ഒരു ധനം ഓഹരി നിര്‍ദ്ദേശമല്ല. ഓഹരി വിപണി ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. വിദഗ്ധ പഠനത്തിന് ശേഷം മാത്രം നിക്ഷേപിക്കുക.

Related Articles
Next Story
Videos
Share it