ഇപ്പോള്‍ വാങ്ങാം, ഈ മാധ്യമ-വിനോദ ചാനല്‍ കമ്പനിയുടെ ഓഹരി

ഒക്ടോബർ 1992 ലാണ് സീ ടി വിയുടെ സംപ്രേഷണത്തോടെ സുബാഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സീ എൻറ്റർടെയിന്മെന്റ് എൻറ്റർപ്രൈസസ് ലിമിറ്റഡ് (Zee Entertainment Enterprises Ltd) ആരംഭിക്കുന്നത്. നിലവിൽ 173 രാജ്യങ്ങളിൽ ഒരു ശതകോടിയിൽ അധികം പേർ സീ ടി വി പരിപാടികൾ കാണുന്നു. സോണി ടി വി യു മായി ലയനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ വിനോദ ചാനലായി മാറും. അങ്ങനെ നിലവിൽ ഉള്ള 17 % വിപണി വിഹിതം 30 ശതമാനമായി വർധിക്കും.

നിരവധി സംഗീത, നൃത്ത റിയാലിറ്റി പരിപാടികളൂം, ഗെയിം ഷോകളിലൂടെയും പ്രേക്ഷകരെ ആകർഷിക്കാൻ സീ ടി വിക്ക് സാധിച്ചിട്ടുണ്ട്. സീ 5 ചാനലിന്റെ ജനപ്രീതി വർധിച്ചത് വരിസംഖ്യയിൽ 2021-22 ലെ നാലാം പാദത്തിൽ 6.4 % വാർഷിക വളർച്ച കൈവരിക്കാൻ സഹായിച്ചു. പരസ്യ വരുമാനത്തിൽ നേരിയ കുറവ് ഉണ്ടായി. വിറ്റ് വരവ് ഏറ്ററ്വും ഉയർന്ന നിലയിൽ എത്തി -2322.90 കോടി രൂപ.

നാലാം പാദത്തിൽ 64 പുതിയ വിനോദ പരിപാടികൾ ആരംഭിച്ചെങ്കിലും സീ യുടെ ശക്തി കേന്ദ്രങ്ങളായ ഹിന്ദി, മറാത്തി, തമിഴ് എന്നീ ഭാഷകളിലെ പരിപാടികൾക്ക് പ്രേക്ഷകർ കുറഞ്ഞു. എങ്കിലും ബംഗ്ലാ , തെലുഗു, കന്നഡ, ഒറിയ എന്നീ ഭാഷാ ചാനലുകളിൽ വളർച്ച ഉള്ളത് കൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ ചാനലെന്ന് സ്ഥാനം നിലനിർത്താൻ കഴിഞ്ഞു.
സീ യുടെ സംഗീത ചാനലിന് യു ടൂബിൽ 10 ദശലക്ഷത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു. സീ യുടെ ഒ ടി ടി സിനിമ ബിസിനസ് കാശ്മീർ ഫയൽസ് എന്ന ചലച്ചിത്രത്തിന്റെ വിജയത്തോടെ വരുമാനവും, മാർജിനും വർധിക്കാൻ ഉപകരിച്ചു. 13 ഒറിജിനൽ സിനിമകളാണ് സീ മൂവി ചാനലുകൾ വഴി റിലീസ് ചെയ്തത്.
സീ ചാനലുകൾ സൗജന്യമല്ലാതെയാക്കിയത് വരിക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയെങ്കിലും സീ 5 ചാനലിൽ നിന്ന് അടുത്ത രണ്ടു വർഷത്തിൽ 4 മുതൽ 6 % ബിസിനസ്സ് വളർച്ച കൈവരിക്കാൻ സാധിക്കും.
എഫ് എം സീ ജി വ്യവസായത്തിന്റെ പരസ്യങ്ങൾ കുറഞ്ഞത് സീ ചാനലുകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. പരിപാടികൾ നിർമിക്കുന്നതും വാങ്ങുന്നതിനുള്ള ചെലവുകൾ വർധിച്ചിട്ടുണ്ട്.

എങ്കിലും സീ 5 ചാനലിന്റെ വരുമാനത്തിൽ 31 % വർധനവും, ഈ ചാനൽ അമേരിക്കയിൽ പ്രക്ഷേപണം ആരംഭിച്ചതും, വരും മാസങ്ങളിൽ പരസ്യ വരുമാനം വർധിക്കാൻ സാധ്യത ഉള്ളത് കൊണ്ടും കമ്പനിക്ക് മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 271 രൂപ
നിലവിൽ 238 രൂപ
(Stock Recommendation by L K P Securities Ltd )


Related Articles
Next Story
Videos
Share it