മാന്‍ Vs വൈല്‍ഡില്‍ വരുന്ന ആദ്യ പ്രധാനമന്ത്രി; ആ ക്രെഡിറ്റും മോദിക്ക്, വിഡിയോ കാണാം

ഡിസ്‌കവറി ചാനലിലെ പ്രശസ്ത ഷോ ആയ മാന്‍ vs വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസ്‌കവറി ചാനലില്‍ ആഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്. ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്റെ തീം. ഇത്തരത്തില്‍ അതിഥിയായെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രി ആണ് മോദി.

ബെയര്‍ ഗ്രിയില്‍സ് ആണ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയ സര്‍വെവ് പരമ്പരയായ മാന്‍ വെര്‍സസ് വൈല്‍ഡ് 2006 ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. എന്നാല്‍ ഇടയ്‌ക്കെങ്കിലും ചില അതിഥികള്‍ ഇതിലെത്താറുണ്ട്. ഇത്തവണത്തെ സ്‌പെഷ്യല്‍ അതിഥിയെ വച്ച് ഇപ്പോള്‍ തന്നെ ഡിസ്‌കവറി ചാനലിന്റെ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട പരിപാടിയുടെ ടീസറിന് മൂന്നു ലക്ഷത്തോളം പേരാണ് കാഴ്ചക്കാരായി തന്നെ എത്തിയിരിക്കുന്നത്. വിഡിയോ കാണാം.

https://youtu.be/tRfsJNzHzm8

Related Articles

Next Story

Videos

Share it