വാനിലയും സ്ട്രോബെറിയും ഒന്നുമല്ല; ഐസ്ക്രീം ആരാധകരുടെ പ്രിയപ്പെട്ട ഫ്‌ളേവറുകൾ ഇവയാണ്

ഓൺലൈൻ ഡെലിവറി സേവനദാതാക്കളായ 'സ്വിഗ്ഗി' യുടെ കണക്കുകൾ പ്രകാരം ഫ്‌ളേവറുകളിൽ കരിക്കും മാമ്പഴവും ആണ് ഇപ്പോൾ ആളുകൾക്ക് ഏറ്റവും പ്രിയം.

2017 ഡിസംബർ ഒന്നു തൊട്ട് 2018 ഫെബ്രുവരി 28 വരെയും 2018 മാർച്ച് ഒന്നുമുതൽ മെയ് എട്ടുവരെയും സ്വിഗ്ഗി രാജ്യത്തൊട്ടാകെ സ്വീകരിച്ച ഓർഡറുകൾ അനുസരിച്ചുള്ള കണക്കുകളാണിത്. വേനൽക്കാലത്ത് ഇന്ത്യക്കാർ ജ്യൂസുകളേക്കാളേറെ ഇഷ്ടപ്പെട്ടത് ഐസ് ക്രീം ആയിരുന്നു.

മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഐസ് ക്രീം ഓർഡറുകളിൽ തൊട്ടുമുൻപുള്ള മൂന്ന് മാസത്തെ അപേക്ഷിച്ച് 65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ജ്യൂസുകളെക്കാൾ 2.3 മടങ്ങ് അധികം ഐസ് ക്രീമുകൾ വിറ്റുപോയി. രാത്രിഭക്ഷണ സമയത്താണ് കൂടുതൽ ഐസ് ക്രീം ഓർഡറുകൾ വന്നിരിക്കുന്നത്.

കരിക്ക്, മാമ്പഴം ഫ്‌ളേവറുകൾ കഴിഞ്ഞാൽ റോസ്‌റ്റഡ്‌ ബദാം, വാനില, മിസ്സിസ്സിപ്പി മഡ് എന്നിവയാണ് കൂടുതൽ ഓർഡർ ചെയ്യപ്പെട്ടിരിക്കുന്നത്.

ജ്യൂസുകളുടെ കണക്കെടുത്താൽ തണ്ണിമത്തൻ, മൊസാംബി, ഓറഞ്ച്, പൈൻആപ്പിൾ, ഫ്രഷ് ലൈം എന്നിവയാണ് മുന്നിൽ

Related Articles

Next Story

Videos

Share it