ഗെയിംസ് സ്റ്റാര്‍ട്ടപ്പ് ബിന്‍കയില്‍ നിക്ഷേപം നടത്തി ഗവാസ്‌കര്‍
മുംബൈ ആസ്ഥാനമായുള്ള ബോര്‍ഡ് ഗെയിംസ് സ്റ്റാര്‍ട്ടപ്പായ ബിന്‍ക ഗെയിംസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ ഓഹരി നിക്ഷേപം നടത്തിയതായി കമ്പനി അറിയിച്ചു.നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഭാര്യാഭര്‍ത്താക്കന്മാരായ റുബിയങ്കയും സാഹില്‍ വാധ്വയും ചേര്‍ന്ന് 2014 ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലും യുകെയിലും ലഭ്യമായ ഗെയിമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഗവാസ്‌കറിന്റെ വരവിനൊപ്പം തന്നെ പുതിയ ഗെയിമായ ക്വിക്കറ്റിന്റെ പ്രഖ്യാപനവും നടത്തി സ്റ്റാര്‍ട്ടപ്പ്. ഇവരുടെ അഞ്ചാമത്തെ ഗെയിമാണ് വിപണിയിലേക്ക് എത്തുന്നത്.
ഫ്ളൈറ്റര്‍,ഫ്ളൈറ്റര്‍ ഫ്യൂസ്,വൈറ്റ് വാഷേഴ്സ്,സ്പില്‍ എന്നീ ഗെയിമുകള്‍ക്ക് ശേഷമാണ് ബിംക പുതിയ ഗെയിം വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ആമസോണിലും വിവിധ നഗരങ്ങളിലെ 200 സ്റ്റോറുകളിലും ക്വിക്കറ്റ് ലഭ്യമാണെന്ന്‌റുബിയങ്ക വാധ്വ അറിയിച്ചു.
തീര്‍ച്ചയായും എന്റെ ആദ്യ പ്രണയം ക്രിക്കറ്റാണെങ്കിലും, പ്രിയപ്പെട്ടവരുമായി ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നത് ഏറ്റവും വിലപ്പെട്ടതാണ്. ബിന്‍ക ഗെയിമുകളുടെ ഭാഗമാകാന്‍ ഞാന്‍ ഉത്സുകനാണ്. കൂടാതെ ഈ ലഹരി വഴി ഡിജിറ്റല്‍ ലോകത്ത് ബോര്‍ഡ് ഗെയിമുകളോടുള്ള സ്‌നേഹം കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline