ഇന്ത്യയുടെ പ്രിയഭക്ഷണം ഏത്?രസകരമായ വസ്തുതകള്‍ പുറത്തുവിട്ട് സൊമാറ്റോ
ഭക്ഷണത്തില്‍ എന്തൊക്കെ വൈവിധ്യങ്ങള്‍ വന്നാലും ചിക്കന്‍ ബിരിയാണിയെ തോല്‍പ്പിക്കാന്‍ ഒന്നിനുമാകില്ല. അതെ 2018ല്‍ സൊമാറ്റോ വഴി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ചിക്കന്‍ ബിരിയാണി ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോ 2018ലെ ഫുഡ് ട്രെന്‍ഡുകള്‍ പുറത്തുവിട്ടു.
1. 2018ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ചിക്കന്‍ ബിരിയാണി.
2. രാജ്യത്ത് മൊത്തത്തില്‍ ഏറ്റവും ഡിമാന്റുള്ളത് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്ക്
3. ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ വന്നത് ഡല്‍ഹിയില്‍ നിന്നാണ്. ടയര്‍ 2, ടയര്‍ 3 സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ വന്നത് അഹമ്മദാബാദില്‍ നിന്ന്.
4. അര്‍ദ്ധരാത്രിയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ വന്നത് ഇന്‍ഡോറില്‍ നിന്നാണ്. ഉറങ്ങാത്ത നഗരം എന്ന പേരുള്ള മുംബൈ ഇക്കാര്യത്തില്‍ ഇന്‍ഡോറിനെക്കാള്‍ പിന്നിലാണ്.
5. ഏറ്റവും കൂടുതല്‍ പേര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് അവരുടെ വീടുകളില്‍ നിന്നല്ല. ഓഫീസില്‍ നിന്നാണത്രെ. ഹോം ഡെലിവറിയെക്കാള്‍ ഓഫീസ് ഡെലിവറി അഞ്ചിരട്ടിയാണ്.
6. കാഷ്‌ലസ് ട്രാന്‍സാക്ഷനാണ് സൊമാറ്റോ ഉപഭോക്താക്കള്‍ക്ക് പ്രിയം. 28 ശതമാനം പേര്‍ മാത്രമേ ഓര്‍ഡറുകള്‍ക്ക് കാഷ് ആയി പണം കൊടുത്തിട്ടുള്ളു. ബാക്കിയുള്ള 72 ശതമാനം പേര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷനാണ് നടത്തിയത്.
7. ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍ ഓര്‍ഡറുകള്‍ ലഭിച്ചത് അഹമ്മദാബാദില്‍ നിന്നാണ്. 90 ശതമാനവും വെജിറ്റേറിയന്‍ ഓര്‍ഡറുകളായിരുന്നു.
8. പനീര്‍ ബട്ടര്‍ മസാല, ബട്ടര്‍ ചിക്കന്‍, ദാല്‍ മക്കാനി തുടങ്ങിയവയാണ് ജനപ്രിയ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍. പിസ്സയാണ് ഫാസ്റ്റ് ഫുഡില്‍ ഇഷ്ടവിഭവം. കാജു ബര്‍ഫി, ഗുലാബ് ജാമൂന്‍, ചോക്കളേറ്റ് ബ്രൗണി തുടങ്ങിയവയാണ് ഡെസേര്‍ട്ടുകളില്‍ ഇടംപിടിച്ചത്.
9. ഏറ്റവും ഓര്‍ഡറുകള്‍ ലഭിക്കുന്ന ദിവസം ഞായറാഴ്ചയാണ്. അതുകഴിഞ്ഞാല്‍ ബുധനാഴ്ച.
10. ഏറ്റവും പീക്ക് സമയം വൈകിട്ട് ഏഴു മണി മുതല്‍ 10 മണി വരെയാണ്. അതുകഴിഞ്ഞാല്‍ ഉച്ചയ്ക്ക് 11.30 മുതല്‍ 3.30 വരെയുള്ള സമയം.