ബംഗളൂരു ബില്യണയര്‍ സ്ട്രീറ്റില്‍ 67 കോടിയുടെ അത്യാഡംബര സമുച്ചയം സ്വന്തമാക്കി മലയാളി വ്യവസായി

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ കോറമംഗലയില്‍ കോടികള്‍ മുടക്കി വസ്തു സ്വന്തമാക്കി മലയാളി വ്യവസായി അജിത്ത് ഐസക്. ക്വെസ് കോര്‍പ് എന്ന ഐടി കമ്പനിയുടെ ഉടമയാണ് അജിത്ത്. ബില്യണയര്‍ സ്ട്രീറ്റ് എന്നും വിശേഷണമുള്ള കോറമംഗലയിലെ തേര്‍ഡ് ബ്ലോക്കിലാണ് 67.5 കോടി രൂപ മുടക്കി അദേഹം ആഡംബര സമുച്ചയം വാങ്ങിയത്.
10,000 ചതുരശ്ര അടി വലുപ്പമുള്ള അത്യാഡംബര കെട്ടിടമാണ് അജിത്ത് സ്വന്തമാക്കിയത്. ഇന്‍ഫോസിസ് സഹസ്ഥാപകരായ നന്ദന്‍ നിലേക്കാനി, ക്രിസ് ഗോപാലകൃഷ്ണന്‍, ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബെന്‍സാല്‍ എന്നിവരാകും വി.ഐ.പി സ്ട്രീറ്റിലെ അജിത്തിന്റെ അയല്‍ക്കാര്‍. 2021ല്‍ ഇതിനടുത്ത് തന്നെ 52 കോടി രൂപ മുടക്കി ഒരു ബംഗ്ലാവ് അജിത്ത് വാങ്ങിയിരുന്നു.
അജിത്തിന്റെ അതിവേഗ വളര്‍ച്ച
മദ്രാസ് ലയോള കോളജില്‍ നിന്ന് ബിരുദവും ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അജിത്തിന്റെ തുടക്കം ഗോദ്‌റെജ്, എസാര്‍ ഗ്രൂപ്പുകളിലൂടെയാണ്. 2007ലാണ് അദേഹം ക്വെസ് കോര്‍പ് സ്ഥാപിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ 644 നഗരങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

നോര്‍ത്ത് അമേരിക്ക, വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. 2022-23 സാമ്പത്തികവര്‍ഷം ക്വെസ് കോര്‍പ്പിന്റെ വരുമാനം 9,758 കോടി രൂപയാണ്. ക്വെസ് കോര്‍പ്പില്‍ ഇന്ത്യയിലും വിദേശത്തുമായി 5,11,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

തന്റെ വരുമാനത്തില്‍ 115 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി അജിത്ത് ഏവരെയും ഞെട്ടിച്ചിരുന്നു. അദേഹത്തിന്റെ ജീവകാരുണ്യ ഫൗണ്ടേഷന്‍ വഴി 75 സ്‌കൂളുകളിലെ 13,500 കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it