ഇടുക്കിയിൽ അഞ്ചാമത്തെ ഷട്ടറും ഉയർത്തി: സംഖ്യകൾ പറയുന്നത് എന്ത്?

ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പ്രചാരണങ്ങൾക്കപ്പുറം യഥാർത്ഥ വസ്തുതകൾ എന്താണ്? സംഖ്യകളിലൂടെ ഒരു എത്തിനോട്ടം.

  • ചെറുതോണി അണക്കെട്ടിന് 5 ഷട്ടറുകൾ ആണുള്ളത്.
  • എല്ലാ ഷട്ടറുകളും തുറന്നതോടെ സെക്കൻഡിൽ പുറത്തേക്ക് ഒഴുകുന്നത് 5 ലക്ഷം ലിറ്റർ വെള്ളം (500 ക്യുമെക്സ്/സെക്കൻഡ്).
  • ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.
  • 26 വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നിരിക്കുന്നത്.
  • ഓഗസ്റ്റ് 10 ന് രണ്ടു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.60 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷി 2403 അടി.
  • സംസ്ഥാനത്തെ 24 ഡാമുകളും തുറന്നു.
  • ജലനിരപ്പ് എല്ലാ ഹൈഡൽ പ്രൊജെക്ടുകളുടെയും കൂടി മൊത്തം ശേഷിയുടെ 95 ശതമാനം.
  • അതായത് 3,940.08 ദശലക്ഷം യൂണിറ്റ് വൈദ്യതി ഉൽപാദിപ്പിക്കാനുള്ളത്ര വെള്ളം.
  • 2017 ൽ ഇത് 1,296.10 MU ഉം 2016 1,985 MU ഉം ആയിരുന്നു.
  • 8000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it