ആമസോണും ഗൂഗ്‌ളും ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ നിറുത്തി; ജീവനക്കാര്‍ക്ക് ആശങ്ക

യു.എസിലേക്ക് കുടിയേറുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ താത്കാലികമായി നിറുത്തി ആമസോണും ഗൂഗ്‌ളും. ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനു പിന്നാലെയാണ് കമ്പനികളുടെ നടപടി.

അടുത്ത വര്‍ഷം വരെയാണ് PERM അപേക്ഷകള്‍ ആമസോണും ഗൂഗ്‌ളും താത്കാലികമായി നിറുത്തിയത്.
ഗ്രീന്‍ കാര്‍ഡ് അപേക്ഷാ നടപടികള്‍ നിറുത്തുന്നത് യു.എസില്‍ ജോലി തേടുന്ന അന്താരാഷ്ട്ര ഉദ്യോഗാര്‍ത്ഥികള്‍ നേരിടിന്ന വെല്ലുവിളികള്‍ കൂടുതല്‍ വഷളാക്കും, പ്രത്യേകിച്ചും ടെക്‌നോളജി ഇന്‍ഡസ്ട്രിയില്‍.
എന്താണ് PERM
യു.എസ് തൊഴില്‍ വകുപ്പ് നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷനാണ് PERM. യു.എസ് കമ്പനികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ രാജ്യത്ത് സ്ഥിരം നിയമനത്തിനായി കൊണ്ടുവരാനുള്ള സര്‍ട്ടിഫിക്കറ്റാണിത്. യു.എസില്‍ സ്ഥിരമായ ജോലി ചെയ്യാനും ജീവിക്കാനുമുള്ള ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കാനുള്ള ആദ്യ കടമ്പയാണിതെന്ന് പറയാം.
ഗ്രീന്‍ കാര്‍ഡ് അപേക്ഷ നടപടിക്രമങ്ങള്‍ കൂടുതല്‍ കഠിനമായതിനെ തുടര്‍ന്നാണ് ഇരു കമ്പനികളും ഇത് നിറുത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗ്ള്‍ 2023ല്‍ തന്നെ നിറുത്തിയതായാണ് ബിസിനസ് ഇന്‍സൈഡര്‍ പറയുന്നത്. ഉടനെങ്ങും ഇതു പുനരാരംഭിച്ചേക്കില്ലെന്നാണ് സൂചനകള്‍.
ടെക്നോളജി മേഖലയിലെ കമ്പനികൾ ചേർന്ന് ഈ വർഷം ഏപ്രിൽ വരെ 70,000 ത്തോളം ജീവനക്കാരെയാണ് ഒഴിവാക്കിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it