ഏപ്രില്‍-ജൂണ്‍: ഉത്തരേന്ത്യയില്‍ അതികഠിന ചൂടിന് സാധ്യത

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് അതികഠിന ചൂടിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയയിടങ്ങളില്‍ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രവചനത്തില്‍ പറയുന്നു.

കേരളം ഉള്‍പ്പെട്ടിട്ടില്ല

കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ സാധാരണ താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പിലും കേരളം ഉള്‍പ്പെട്ടിട്ടില്ല. സാധാരണ താപനിലയില്‍ 4.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് ഉണ്ടാകുമ്പോഴാണ് ഉഷ്ണ തരംഗമായി കണക്കാക്കുന്നത്. ഈ മാസം കേരളത്തില്‍ സാധാരണ നിലയില്‍ മഴ ലഭിക്കും.

മഴ മുന്നറിയിപ്പ്

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലും, വടക്കുപടിഞ്ഞാറന്‍ മേഖലകളിലെ ചില സംസ്ഥാനങ്ങളിലും മഴ കുറവായിരിക്കും. കേരളത്തില്‍ ഈയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് തടസമില്ല.

Related Articles
Next Story
Videos
Share it