കിടിലൻ നിക്ഷേപ പദ്ധതികളുമായി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ബാങ്ക് ഓഫ് ബറോഡ

ഉപഭോക്തൃ സേവനത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കി, കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നേറുകയാണ് ബാങ്ക് ഓഫ് ബറോഡ. പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ നൂതനമായും സാങ്കേതിക തികവോടെയും നല്‍കാനാണ് ഒന്നേകാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്ക് ശ്രമിക്കുന്നത്. 1908ല്‍ സര്‍ മഹാരാജ സയാജിറാവു ഗേയ്ക്ക്വാദ് മൂന്നാമന്‍ സ്ഥാപിച്ച ബാങ്ക് ഓഫ് ബറോഡ, ഇന്ന് രാജ്യത്തെ മുന്‍നിര വാണിജ്യ ബാങ്കുകളിലൊന്നാണ്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 24.17 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ മൊത്തം ബിസിനസ്. 2020 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേരളത്തിലെ മൊത്തം ബിസിനസില്‍ 53.74 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി ക്രമീകരിച്ച വിവിധ തരം അക്കൗണ്ടുകളാണ് ബാങ്ക് ഓഫ് ബറോഡയ്ക്കുള്ളത്.

സാലറി പ്ലാന്‍ മുതല്‍ ഫാമിലി അക്കൗണ്ട് വരെ

പതിനായിരം മുതല്‍ രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ വരെ ശമ്പളം വാങ്ങുന്നവര്‍ക്കായി സാലറി ക്ലാസിക് അക്കൗണ്ട്, സൂപ്പര്‍ അക്കൗണ്ട്, പ്രീമിയം അക്കൗണ്ട്, പ്രിവിലേജ് അക്കൗണ്ട് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനായി ഗോള്‍ഡ്, പ്ലാറ്റിനം, റോഡിയം, ഡയമണ്ട് എന്നിങ്ങനെ വ്യത്യസ്തമായ കറന്റ് അക്കൗണ്ട് പാക്കേജുകളും ബാങ്ക് നല്‍കുന്നു. സൗജന്യമായ നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്,യുപിഐ സേവനങ്ങള്‍ക്കൊപ്പം പി.ഒ.എസും സൗണ്ട് ബോക്സും ലഭിക്കും. ഒപ്പം പരിധിയില്ലാതെ സൗജന്യ ചെക്ക് ലീഫുകള്‍, സൗജന്യ വീസ വ്യാപാര്‍ഡിഐ ഡെബിറ്റ് കാര്‍ഡ്, ആജീവനാന്ത കാലാവധിയുള്ള സൗജന്യ കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള സൗകര്യങ്ങളും ലഭിക്കുന്നു.
കുടുംബത്തിലെ ആറ് പേര്‍ക്ക് വരെ ഒന്നിച്ചെടുക്കാവുന്ന ബറോഡ ഫാമിലി എസ്.ബി അക്കൗണ്ടും മറ്റൊരു ആകര്‍ഷണമാണ്. മിനിമം ബാലന്‍സിനനുസരിച്ച് ചാര്‍ജു കളിലും ഡിജിറ്റല്‍ സേവനങ്ങളിലും ഇളവുകളും ഒപ്പം ക്രെഡിറ്റ് കാര്‍ഡും ലഭിക്കും. എംഎസ്എംഇ മേഖലയ്ക്ക് താങ്ങാകാന്‍ സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്, പ്രീമിയം ലോണ്‍ എഗൈന്‍സ്റ്റ് പ്രോപ്പര്‍ട്ടി, ബറോഡ പ്രോപ്പര്‍ട്ടി പ്രൈഡ്, വാണിജ്യ വാഹന വായ്പ, ഹെല്‍ത്ത്കെയര്‍ എക്വിപ്മെന്റ് വായ്പ തുടങ്ങിയ വിവിധ വായ്പാ പദ്ധതികളും ബിഒബിയ്ക്കുണ്ട്.

231 ശാഖകള്‍

ഗ്രാമീണ, അര്‍ധനഗരങ്ങളും ഉള്‍പ്പെടെ കേരളത്തില്‍ 231 ശാഖകളാണ് ബിഒബിക്കുള്ളത്. ഈ വര്‍ഷം എട്ട് എടിഎം കൗണ്ടറുകളും 11 ശാഖകളും തുറന്നു. ഉപഭോക്താക്കള്‍ക്ക് സാങ്കേതിക വിദ്യയിലൂന്നിയ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിനായി മൂന്ന് ഡിജിറ്റല്‍ സര്‍വീസ് ഔട്ട്ലെറ്റുകളും തുറന്നു. കൂടുതല്‍ ശാഖകളും എടിഎം കൗണ്ടറുകളും ഡിജിറ്റല്‍ ഔട്ട്ലറ്റുകളും ബാങ്ക് തുറക്കും. എന്‍ആര്‍ഐ നിക്ഷേപ പദ്ധതികള്‍ക്കും ബാങ്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 2024 മാര്‍ച്ച് വരെ ബാങ്ക് ഓഫ് ബറോഡയിലെ എന്‍ആര്‍ഐ നിക്ഷേപം 5,826 കോടി രൂപയാണ്. ഇത് എന്‍ആര്‍ഐ വിഭാഗത്തിന് ബാങ്ക് നല്‍കുന്ന പരിഗണനയുടെ ഫലമാണ്. നിലവില്‍ 17 രാജ്യങ്ങളില്‍ ബിഒബിയുടെ സേവനം ലഭിക്കുന്നുണ്ട്. ഇത് കൂടുതല്‍ എന്‍ആര്‍ഐ വിഭാഗത്തെ ബാങ്കുമായി കോര്‍ത്തിണക്കാന്‍ സാധിക്കുന്നുണ്ട്.

യുവാക്കള്‍ക്കായി ബിഒബി ബ്രോ

യുവതീ യുവാക്കള്‍ക്കായി കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപ പദ്ധതിയും ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 16 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്കായി സീറോ ബാലന്‍സ് ബിഒബി ബ്രോ സേവിംഗ്സ് അക്കൗണ്ടാണ് ഇത്. രണ്ട് ലക്ഷം രൂപയുടെ സൗജന്യ പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് കവറേജോടു കൂടിയ റൂപെ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ് ഇതിനോടൊപ്പം ലഭിക്കും. കൂടാതെ രണ്ട് കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസും (ആഭ്യന്തരം) കാര്‍ഡില്‍ ഉള്‍പ്പെടും.

ശ്രദ്ധേയമായ നിക്ഷേപ പദ്ധതികള്‍

ബിഒബി ലാക്പതി, ബിഒബി മില്ല്യണയര്‍, ബിഒബി മണ്‍സൂണ്‍ ധമാക്ക പ്ലസ് ഡെപ്പൊസിറ്റ് സ്‌കീമുകളാണ് ബാങ്കിന്റെ നിക്ഷേപ പദ്ധതികളില്‍ ശ്രദ്ധേയമായവ.

1. ബിഒബി മില്ല്യണയര്‍

സിസ്റ്റമാറ്റിക് ഡെപ്പൊസിറ്റ് പ്ലാനായ ബിഒബി മില്ല്യണയര്‍ സ്‌കീമില്‍ മാസം 10,000 രൂപ മുതല്‍ 30,000 രൂപ വരെ നിക്ഷേപിക്കാനുള്ള അവസരമുണ്ട്. നിക്ഷേപ തുകയുടെ അടിസ്ഥാനത്തില്‍ അടയ്ക്കുന്ന മാസങ്ങളുടെ എണ്ണത്തിലും മാറ്റം വരും. മില്യണയര്‍ നിക്ഷേപ പദ്ധതിക്ക് ഉപഭോക്താവിന് മികച്ച നേട്ടമാണ് ലഭിക്കുക. കൂടാതെ നിക്ഷേപിച്ച തുകയുടെ 95 ശതമാനം വരെ വായ്പ ലഭിക്കാനുള്ള അവസരവുമുണ്ട്. 10 വയസിന് മുകളിലുള്ളവര്‍ക്ക് അവരുടെ പേരില്‍ തന്നെ ഈ സ്‌കീം വഴി നിക്ഷേപം നടത്താവുന്നതാണ്. 31 മാസം മുതല്‍ 120 മാസം വരെയാണ് സ്‌കീമിലെ ഓരോ നിക്ഷേപ പദ്ധതിയുടെയും കാലയളവ്.

2. ബിഒബി ലാക്പതി

പ്രതിമാസ നിക്ഷേപ പദ്ധതിയായ ഈ സിസ്റ്റമാറ്റിക് ഡെപ്പൊസിറ്റ് പ്ലാനില്‍ എല്ലാ വിഭാഗക്കാര്‍ക്കും നിക്ഷേപം നടത്താം. 31 മാസം മുതല്‍ 120 മാസം വരെയാണ് ഇതിന്റെ കാലാവധി. മാസ തവണയായി അടയ്ക്കാവുന്ന നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ച തുകയുടെ 95 ശതമാനം വരെ വായ്പ/ഓവര്‍ഡ്രാഫ്റ്റ് ആയി ലഭിക്കാനുള്ള അവസരവുമുണ്ട്. വ്യക്തികള്‍ക്ക് പുറമെ ക്ലബുകള്‍, അസോസിയേഷനുകള്‍, പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ജോയ്ന്റ് സ്റ്റോക്ക് കമ്പനി തുടങ്ങിയവയക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. മികച്ച നേട്ടം തരുന്ന സ്‌കീം കൂടിയാണിത്.

3.ബിഒബി മണ്‍സൂണ്‍ ധമാക്ക പ്ലസ്

നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ ലഭിക്കുന്ന ബിഒബി മണ്‍സൂണ്‍ ധമാക്ക പ്ലസ് നിക്ഷേപ പദ്ധതിയില്‍ രണ്ട് പ്ലാനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 333 ദിവസത്തേക്ക് 7.65 ശതമാനവും 399 ദിവസത്തേക്ക് 7.95 ശതമാനവും (മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധികം. നോണ്‍ കോളബ്ള്‍ ഡെപ്പൊസിറ്റുകള്‍ക്ക് 0.15 ശതമാനം ഉള്‍പ്പെടെയാണ്) പലിശ ലഭിക്കുന്ന മികച്ച നേട്ട സാധ്യതയുള്ള സ്‌കീമുകള്‍ ഇതില്‍ പെടുന്നു. നിക്ഷേപ കാലയളവ് പൂര്‍ത്തിയാക്കുന്നത് വരെ പണം പിന്‍വലിക്കാന്‍ കഴിയില്ല.
Related Articles
Next Story
Videos
Share it