Begin typing your search above and press return to search.
അഞ്ചു ലക്ഷം കോടിക്ക് താഴെയുള്ള ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2024 അവാര്‍ഡ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക്
ധനം ബിസിനസ് മീഡിയയുടെ അഞ്ച് ലക്ഷം കോടി രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക്. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര സോണല്‍ മാനേജര്‍ ഷിബു ജേക്കബ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സ്വതന്ത്ര ഡയറക്ടര്‍ ഗണേഷ് കുമാറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മൊത്തം ബിസിനസ് അഞ്ച് ലക്ഷം കോടി രൂപയില്‍ താഴെയുള്ള രാജ്യത്തെ 18 വാണിജ്യ ബാങ്കുകളെ ആഴത്തില്‍ വിശകലനം ചെയ്ത ശേഷമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയെ അവാര്‍ഡിനായി ജൂറി തെരഞ്ഞെടുത്തത്. പ്രകടനത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് പിന്നിലാണെന്ന പൊതുവായ ഒരു ധാരണയെ തകര്‍ത്തെറിയുന്നതാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പ്രകടനം എന്നതാണ് ഏറെ ശ്രദ്ധേയം. 2024 സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ കരുത്തോടെ തന്നെയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നേറുന്നത്.
മൊത്തവരുമാനം 29 ശതമാനം വര്‍ധിച്ച് 29,493 കോടി രൂപയിലെത്തി. അറ്റ ലാഭത്തിലുണ്ടായത് 56 ശതമാനം വര്‍ധയാണ്. മൊത്തം ബിസിനസ് 16 ശതമാനം വര്‍ധിച്ച് 4.74 ലക്ഷം കോടിയായി. രാജ്യമെമ്പാടും 2500 ശാഖകളുള്ള ബാങ്കിന്റെ ഇഅടഅ അനുപാതം, അറ്റ നിഷ്‌ക്രിയാസ്തി അനുപാതം എന്നിവയെല്ലാം ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച തലത്തിലാണ്.
Next Story
Videos