Begin typing your search above and press return to search.
ബംഗളൂരുവിന്റെ 'മെട്രോ' പദവി ആവശ്യം വെട്ടി കേന്ദ്രം; കാരണങ്ങള്‍ ഇതൊക്കെ
ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബംഗളൂരുവിന് മെട്രോ നഗര പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ദ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടായിട്ടും ബെംഗളൂരുവിന്റെ മെട്രോ പദവി അനിശ്ചിതത്തിലാക്കിയതിന് കാരണങ്ങള്‍ പലതാണെന്ന് ചൗധരി വിശദീകരിക്കുന്നു. 1962ലെ ആദായനികുതി ചട്ടങ്ങളിലെ റൂള്‍എ പ്രകാരം മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങള്‍ക്ക് മാത്രമാണ് മെട്രോ നഗര പദവി നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറയുന്നു.
മെട്രോ നഗരങ്ങളില്‍ സെക്ഷന്‍ 10(13A) പ്രകാരം ശമ്പളത്തിന്റെ 50 ശതമാനം എച്ച്ആര്‍എ ഇളവിന് അര്‍ഹതയുണ്ട്. എന്നാല്‍ ബെംഗളൂവിലടക്കം ഇത് 40 ശതമാനമാണ്. ഇത് താമസക്കാരുടെ നികുതി വിധേയ വരുമാനത്തെ ബാധിക്കുന്നു. മെട്രോ പദവിക്കായി ബംഗളൂരു നിവാസികള്‍ ആവശ്യമുന്നയിക്കുന്നതിന്റെ കാരണവും ഇതാണ്. വീട്ടുവാടക നികുതി ഇളവിന്റെ കാരണത്താല്‍ മാത്രം മെട്രോ പദവി നല്‍കിയാല്‍ മറ്റ് നഗരങ്ങളില്‍ നിന്നും സമാന ആവശ്യമുയരുമെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്.
മെട്രോ പദവിക്കായി ഭരണപക്ഷവും
ബംഗളൂരുവിന് മെട്രോ പദവി നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി എംപി തേജസ്വി സൂര്യ ഇക്കാര്യം ധനമന്ത്രി നിര്‍മല സീതാരാമന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇടത്തരക്കാരുടെ ശമ്പളത്തിന്റെ കൂടിയ പങ്ക് നികുതിയായി പോകുന്നത് ഒഴിവാക്കാന്‍ മെട്രോ പദവി അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരൂവിന് മെട്രോ പദവി നല്‍കണമെന്ന് നിരവധി വ്യവസായികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഐ.ടി കയറ്റുമതിയുടെ 40 ശതമാനവും കര്‍ണാടകയില്‍ നിന്നാണ്.
Next Story
Videos