ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 02, 2022

2022 ലെ ശരാശരി ശമ്പള വര്‍ധനവ് 9.1 ശതമാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

2022 ലെ ശരാശരി ശമ്പള വര്‍ധനവ് 9.1 ശതമാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട് . Deloitte Touche Tohmatsu India യുടെ 2022 ലെ വര്‍ക്ക്ഫോഴ്സ് ആന്‍ഡ് ഇന്‍ക്രിമെന്റ് ട്രെന്‍ഡ്സ് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ ശരാശരി ശമ്പള വര്‍ധനവായ എട്ട് ശതമാനത്തില്‍നിന്ന് ഈ വര്‍ഷം 9.1 ശതമാനമായി ഉയരുമെന്ന് സര്‍വേയില്‍ പറയുന്നു.

യുപിഐ വഴി ഈ വര്‍ഷം ഇന്ത്യക്കാര്‍ കൈമാറിയത് 75 ലക്ഷം കോടി രൂപ

യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ്(യുപിഐ) വഴിയുള്ള പണമിടപാടില്‍ ഫെബ്രുവരിയില്‍ നേരിയ ഇടിവ്. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ കണക്കനുസരിച്ച് ഫെബ്രുവരിയില്‍ 452 കോടി ഇടപാടുകളിലൂടെ 8.26 ലക്ഷം കോടി രൂപയുടെ ക്രയവിക്രയമാണ് നടത്തിയിരിക്കുന്നത്. ജനുവരിയില്‍ 4.61 ഇടപാടുകളിലൂടെ നടത്തിയ 8.32 ലക്ഷം കോടി രൂപയുടെ ഇടപാടുകളേക്കാള്‍ നേരിയ ഇടിവ്.

ജിഎസ്ടി വരുമാനം ഫെബ്രുവരിയില്‍ 1.33 ലക്ഷം കോടി രൂപ കടന്നു

രാജ്യത്തെ ജിഎസ്ടി വരുമാനം ഫെബ്രുവരിയില്‍ 1.33 ലക്ഷം കോടി രൂപ കടന്നു. 2021 ഫെബ്രുവരിയെ അപേക്ഷിച്ച് 18% വര്‍ധന. 1.3 ലക്ഷം കോടി കടക്കുന്നത് ഇത് അഞ്ചാം തവണയാണ്. സിജിഎസ്ടി 24,435 കോടി, സംസ്ഥാനത്തിനുള്ള എസ്ജിഎസ്ടി30,779 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)67,471 കോടി, സെസ് 10,340 കോടി എന്നിങ്ങനെയാണ് വരുമാനം.

ബജാജ് ഓട്ടോ ആഭ്യന്തര മൊത്ത വില്‍പ്പന ഇടിഞ്ഞത് 32 ശതമാനം

ബജാജ് ഓട്ടോയ്ക്ക് ഫെബ്രുവരിയില്‍ കനത്ത തിരിച്ചടി. മൊത്ത വില്‍പ്പന ഇടിഞ്ഞത് 16 ശതമാനം. കമ്പനി ഇക്കഴിഞ്ഞ മാസം ആകെ വിറ്റഴിച്ചത് 3,16,020 യൂണിറ്റാണ്. 2021 ഫെബ്രുവരിയില്‍ 3,75,017 യൂണിറ്റുകളായിരുന്നു മൊത്ത വില്‍പ്പന.

കഴിഞ്ഞ മാസത്തെ ആഭ്യന്തര മൊത്ത വില്‍പ്പന 1,64,811 യൂണിറ്റില്‍ നിന്ന് 1,12,747 യൂണിറ്റായി ഇടിഞ്ഞതായും കമ്പനി പറയുന്നു. 32 ശതമാനം ആണ് ഇടിവാണുണ്ടായതെന്നാണ് ബജാജ് ഓട്ടോ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞിട്ടുള്ളത്.

ദുബായ് എക്‌സ്‌പോയിലെ സന്ദര്‍ശകരുടെ എണ്ണം 1.6 കോടി കവിഞ്ഞു

ദുബായ് എക്‌സ്‌പോയില്‍ സന്ദര്‍ശകരുടെ എണ്ണം 1.6 കോടി കവിഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷത്തിലേറെ പേര്‍ എത്തിയതായാണ് കണക്ക്. കഴിഞ്ഞമാസം മാത്രം 44 ലക്ഷത്തിലേറെ ആളുകള്‍ എത്തി. ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ മുകളിലേക്ക്. ഒരു ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് കൂടിയത്. ഗ്രാമിന് വില 4770 രൂപയാണ്. ഒരു പവന് ഇന്ന് വില 38160 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് 800 രൂപയാണ് ഒറ്റയടിക്ക് കയറിയത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. 3940 രൂപയായി ഗ്രാമിന്. സംസ്ഥാനത്തു സ്വര്‍ണവില കുതിച്ചുയരുകയാണെന്നാണ് വിപണി സൂചിപ്പിക്കുന്നത്. ഫെബ്രുവരി 28(തിങ്കളാഴ്ച) ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഉയര്‍ന്നത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആയിരുന്നു തിങ്കളാഴ്ചയിലെ വില.

മെറ്റല്‍ തിളങ്ങി, ഓട്ടോ ഓഹരികള്‍ നിറം മങ്ങി, ഓഹരി സൂചികകളില്‍ ഇടിവ്

ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 778.38 പോയ്ന്റ് ഇടിഞ്ഞ് 55468.90 പോയ്ന്റിലും നിഫ്റ്റി 187.95 പോയ്ന്റ് ഇടിഞ്ഞ് 16605.95 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, റിലയന്‍സ്, നെസ്ലെ, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ആക്സിസ് ബാങ്ക് തുടങ്ങി 1695 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി.

എന്നാല്‍ ബജാജ് ഫിനാന്‍സ്, വിപ്രോ, ടിസിഎസ്, ഐടിസി, എച്ച്സിഎല്‍ ടെക്നോളജി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങി 1649 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 114 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഓട്ടോ, ബാങ്കിംഗ് സെക്ടറല്‍ സൂചികകളില്‍ രണ്ടു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. അതേസമയം മെറ്റല്‍സ്, പവര്‍ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.17 ശതമാനവും സ്മോള്‍കാപ് സൂചികയില്‍ 0.12 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല. 12 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു. പാറ്റ്സ്പിന്‍ ഇന്ത്യ(4.63 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.62 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (3.96 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.26 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.86 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.54 ശതമാനം), എഫ്എസിടി (1.42 ശതമാനം) തുടങ്ങിയവ ഇന്ന് വില ഉയര്‍ന്ന കേരള ഓഹരികളാണ്.

അതേസമയം നിറ്റ ജലാറ്റിന്‍, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കിറ്റെക്സ്, ഇന്‍ഡിട്രേഡ്, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം, ഫെഡറല്‍ ബാങ്ക തുടങ്ങി 16 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. സിഎസ്ബി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it