Pay Later സൗകര്യവുമായി ഐആര്‍സിടിസി

travel now pay later സേവനവുമായി ഐആര്‍സിടിസി (IRCTC). ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമായ ക്യാഷേയുമായി (CASHe) ചേര്‍ന്നാണ് ഐആര്‍സിടിസി സേവനം അവതരിപ്പിക്കുന്നത്. ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ടിക്കറ്റിന്റെ തുക തവണകളായി നല്‍കാം.

മൂന്ന് മുതല്‍ ആറുമാസം വരെയുള്ള തവണകളായി (EMI) തുക തിരിച്ചടയ്ക്കാനുള്ള സൗകര്യമാണ് ഐആര്‍സിടിസി ഒരുക്കുന്നത്. ഇഎംഐ സേവനം ലഭിക്കാന്‍ പ്രത്യേത വേരിഫിക്കേഷന്റെ ആവശ്യം ഉണ്ടാവില്ല. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്കും ട്രാവല്‍ പായ്‌ക്കേജ് നല്‍കുന്ന ഏജന്‍സികള്‍ക്കും സേവനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഒരു ദിവസം ഏകദേശം 1.5 ദശലക്ഷം ടിക്കറ്റ് ബുക്കിംഗുകളാണ് ഐആര്‍സിടിസി ആപ്പിലൂടെ നടക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it