Begin typing your search above and press return to search.
സെന്‍ട്രല്‍ വിസ്ത പദ്ധതി; മൂന്ന് കെട്ടിടങ്ങള്‍ എല്‍ & ടി നിര്‍മിക്കും
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റുകള്‍ ലാര്‍സെന്‍& ടൂബ്രോ ( എല്‍ & ടി) നിര്‍മിക്കും. മൂന്ന് കെട്ടിടങ്ങളുടെയും നിര്‍മാണത്തിനും പരിപാലനത്തിനും ഉള്ള കരാറാണ് എല്‍ & ടിക്ക് ലഭിച്ചത്. 3,141 കോടി രൂപയ്ക്കാണ് കമ്പനി കരാര്‍ നേടിയത്.
എസ്റ്റിമേറ്റ് തുകയേക്കാള്‍ 3.47 ശതമാനം കുറഞ്ഞ തുകയാണിത്. നേരത്തെ 3,408 കോടിയായി കണക്കാക്കിയ എസ്റ്റിമേറ്റ് തുക സിപിഡബ്യൂഡി 3,254 കോടിയായി പുനര്‍ നിര്‍ണയിച്ചിരുന്നു. ഇന്തിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് നില്‍ക്കുന്ന പ്രദേശത്താണ് മൂന്ന് സെക്രട്ടേറിയറ്റുകളും നിര്‍മിക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡ് ആണ്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യഗേറ്റ് (രാജ്പഥ്) വരെയുള്ള സെന്‍ട്രല്‍ വിസ്ത അവന്യൂ നിര്‍മാണം ഷപൂര്‍ജി പലോഞ്ചി ആന്‍ഡ് കമ്പനിക്കാണ്.
രാജ്പഥിലെ 3.5 കി.മീ പരിധിയിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി ഒരുങ്ങുന്നുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം, സെക്രട്ടേറിയേറ്റ് എന്നിവയ്ക്ക് പുറമെ ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ മെട്രോ, പ്രധാന മന്ത്രിയുടെ വസതിയിലേക്കുള്ള ഭൂഗര്‍ഭ ടണല്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. 20,000 കോടി രൂപയിലേറെയാണ് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
Next Story
Videos