ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടണെ ഭരിക്കും, സ്ഥാനക്കയറ്റം രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ്

ബ്രിട്ടണിലെ അടുത്ത ഭരണാധികാരിയായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു ചടങ്ങുകള്‍. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ അക്‌സഷന്‍ കൗണ്‍സിലാണ് പ്രിന്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്. പ്രഖ്യാപന ചടങ്ങ് ചരിത്രത്തിലാദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു. പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍നിന്ന് നടക്കും.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തിന്റെ സമയക്രമം രാജാവാണ് പ്രഖ്യാപിക്കുക. രാജാവിന്റെ സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.
രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിയ പതാക പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തും. രാജ്ഞിയുടെ സംസ്‌കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.
സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.


Related Articles
Next Story
Videos
Share it