ഏവിയേഷന്‍ കോഴ്‌സുകള്‍: സിയാലിന്റെ സി.ഐ.എ.എസ്.എല്‍ അക്കാദമിക്ക് അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍

വ്യോമയാന മേഖലയിലെ വിവിധ കോഴ്സുകള്‍ നടത്താനുള്ള എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ സര്‍ട്ടിഫിക്കേഷന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ അക്കാദമിക്ക് ലഭിച്ചു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉപകമ്പനിയാണിത്. വ്യവസായ മന്ത്രിയും സിയാല്‍ ഡയറക്ടറുമായ പി. രാജീവ്, സി.ഐ.എ.എസ് എല്ലിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്തു.

കാനഡയിലെ മോണ്‍ട്രിയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന് വേണ്ടി വിവിധ കോഴ്സുകള്‍ നടത്താനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഇതോടെ സി.ഐ.എസ്.എല്ലിന് അനുമതി ലഭിച്ചിട്ടുണ്ട്. എ.സി.ഐ അംഗീകൃത ഏവിയേഷന്‍ മാനേജ്മെന്റില്‍ പരിശീലന കോഴ്സിനായി പ്രവേശനം ലഭിച്ചിട്ടുള്ള ആദ്യ ബാച്ചിന്റെ ഉദ്ഘാടനവും ഇതിനായി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഹൈ-ടെക് ക്ലാസ് റൂമിന്റ ഉദ്ഘാടനവും മന്ത്രി രാജീവ് നിര്‍വഹിച്ചു.

വ്യോമയാന മേഖലയിലെ വിവിധ തൊഴിലുകള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തില്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ സി.ഐ.എ.എസ്.എല്ലിന്റെ പരിശീലനത്തിന് കഴിയുമെന്ന് മന്ത്രി രാജീവ് പറഞ്ഞു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, സിയാല്‍ ഡയറക്ടര്‍ എന്‍. വി. ജോര്‍ജ്, സി.ഐ.എ.എസ്.എല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജെ. പൂവട്ടില്‍, സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി കെ. ജോര്‍ജ്, ജയരാജന്‍. വി, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സജി ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Related Articles
Next Story
Videos
Share it