മനസാക്ഷി സമ്മതിക്കുന്നില്ല, 3 വര്‍ഷത്തെ ശമ്പളം തിരികെ നല്‍കി കോളെജ് അധ്യാപകന്‍

3 വര്‍ഷത്തെ ശമ്പളം തിരികെ നല്‍കി കോളെജ് അധ്യാപകനായ ലാലന്‍ കുമാര്‍. ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബീഹാറിലെ നിതീഷ്ശ്വര്‍ കോളെജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റെ പ്രോഫസര്‍ ആണ് ലാലന്‍ കുമാര്‍. 23,82,228 ലക്ഷം രൂപയാണ് അദ്ദേഹം സര്‍വകലാശാലയ്ക്ക് തിരിച്ചു നല്‍കിയത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് എത്തിയിരുന്നതെന്നും പഠിപ്പിക്കാതെ ശമ്പളം വാങ്ങാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നുമാണ് ലാലന്‍ കുമാര്‍ പറഞ്ഞത്. രണ്ട് വര്‍ഷം-9 മാസത്തെ ശമ്പളമാണ് അധ്യാപകന്‍ വേണ്ടന്ന് വെച്ചത്.

അംബേദ്കര്‍ സര്‍വകലാശല രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധ്യാപകന്റെ നടപടിയെ അഭിനന്ദിച്ചു. അതേ സമയം തീരുമാനത്തെ വിമര്‍ശിച്ച് നിതീഷ്ശ്വര്‍ കോളെജ് പ്രിന്‍സിപ്പിള്‍ രംഗത്തെത്തി. എന്തായാലും ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ എത്താതിരുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് അംബേദ്കര്‍ സര്‍വകലാശാല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it