രാജ്യത്ത് കോവിഡ് മരണ സംഖ്യ 17 കടന്നു; ആകെ വൈറസ് ബാധിച്ചവര്‍ 724 പേര്‍, കണക്കുകള്‍ ഉയരുന്നു

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണവും മരണസഖ്യയും ഉയരുന്നതായി ഏറ്റഴും പുതിയ കണക്കുകള്‍. മാര്‍ച്ച് 27 ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 724 പേരാണ്് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മരണ സംഖ്യ 17 കടന്നു. കര്‍ണാടകത്തിലെ അറുപതുകാരന്റെ മരണമാണ് വെള്ളിയാഴ്ച ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

വിദേശയാത്ര നടത്തിയവരുമായി ഇയാള്‍നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലെങ്കിലും മാര്‍ച്ച് 5 ന് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതാണ് വൈറസ് ബാധയ്ക്ക് കാരണമായത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ന് മാത്രം 39 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 29 പേര്‍ വിദശത്ത് നിന്നും എത്തിയവരാണ്. ഇവരെ ക്വാറന്‍ന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

10 പേര്‍ക്ക് പ്രാദേശികമായാണ് രോഗം പകര്‍ന്നതെന്നും ദില്ലി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ദില്ലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 70 കടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വാര്‍ത്താ സമ്മേളനം.

അതേ സമയം കേരളത്തില്‍ വെള്ളിയാഴ്ച 8 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളുടെ കണക്കുകളും ഉയര്‍ന്നു തന്നെയാണ് വരുന്നത്. തമിഴ്‌നാട്ടില്‍ ആറ് പേര്‍ക്കാണ് മാര്‍ച്ച് 26 വരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചുപേര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്.

രണ്ടുപേര്‍ നേരത്തെ മധുരയില്‍ കോവിഡ് - 19 ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളാണ്. മഹാരാഷ്ട്രിയിലും രോഗബാധിതിരുടെ എണ്ണം വര്‍ധിക്കുകയാണ്. പുനെയില്‍ മാത്രം 32 കോറോണ വൈറസ് ബാധിതരാണ് ഉള്ളതെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it