സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടി: പുതുതായി 22,056 കേസുകള്‍

സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടി. 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് പരിശോധനാ നിരക്കാണിത്. അതേസമയം പുതുതായി 22,056 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനെയാണ് പുതുതായി കോവിഡ് കണ്ടെത്തിയവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ ആകെ മരണം 16,457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
100 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ പെടുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂര്‍ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂര്‍ 1025, കാസര്‍ഗോഡ് 542 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,60,804 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


Related Articles
Next Story
Videos
Share it