ഈ കുഞ്ഞു സൈക്കിളിന് വില 3.37 കോടി രൂപ!

ദുബായിലെ ഒരു പ്രമുഖ ജൂവലറിയിലെ മുഖ്യ ആകര്‍ഷണമാകുകയാണ് ഒരു കുഞ്ഞു സൈക്കിള്‍. പക്ഷേ ഈ കുഞ്ഞന്‍ ആളു ചില്ലറക്കാരനല്ല. ആഡംബര കാറിനേക്കാള്‍ വില നല്‍കിയാലെ ഇത് വീട്ടില്‍ കൊണ്ടു പോകാന്‍ പറ്റൂ. 4 കിലോ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന സൈക്കിളിന്റെ വില 15 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 3.37 കോടി രൂപ)

അല്‍ റോമയ്സാന്‍ ഗോള്‍ഡ് ആന്‍ഡ് ജൂവലറി (Al Romaizan Gold & Jewellery) എന്ന സ്ഥാപനമാണ് ബ്രിട്ടീഷ് നിര്‍മിതമായ ഈ അമൂല്യമായ റേസിംഗ് സൈക്കിള്‍ ലഭ്യമാക്കിയിരിക്കുന്നത്. 7 കിലോ തൂക്കമുള്ള സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറും ചെയിനും ചക്രവും ഉള്‍പ്പെടെ ഒട്ടുമിക്ക ഭാഗങ്ങളും സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. സീറ്റ്, ടയര്‍, ബ്രേക്ക് എന്നിവ മാത്രമാണ് സ്വര്‍ണം അല്ലാതെയുള്ളത്. 20 ജീവനക്കാര്‍ 6 മാസത്തെ പ്രയത്‌നം കൊണ്ടാണ് 24 കാരറ്റ് സ്വര്‍ണത്തില്‍ സൈക്കിള്‍ നിര്‍മിച്ചത്.
അടുത്തിടെ നടന്ന ഷാര്‍ജ എക്‌സ്‌പോയിലെ വാച്ച് & ജൂവലറി ഷോയില്‍ ഈ അപൂര്‍വ സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 18, 21, 22, 24 കാരറ്റ് സ്വര്‍ണത്തില്‍ വിവിധ മോഡലുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it