Begin typing your search above and press return to search.
10,000 കോടിയില്‍ താഴെ പ്രീമിയം വിഭാഗത്തിലെ ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2024 അവാര്‍ഡ് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന്
ലൈഫ് ഇന്‍ഷുറന്‍സ് വിപണിയില്‍ അതിവേഗ വളര്‍ച്ചയാണ് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നേടുന്നത്. 10,000 കോടിയില്‍ താഴെ പ്രീമിയം വിഭാഗത്തിലാണ് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് അവാര്‍ഡ് അര്‍ഹമായത്. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറും ആര്‍.ബി.ഐ മുന്‍ ഇ.ഡി യുമായ എസ്. ഗണേഷ് കുമാറില്‍ നിന്ന് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന് വേണ്ടി സീനിയര്‍ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ഹരിഷാ എസ്.എസ് അവാര്‍ഡ് സ്വീകരിച്ചു.
ഞങ്ങളുടെ പ്രയത്നത്തിന് ലഭിച്ച വലിയ അംഗീകാരമാണ് അവാര്‍ഡെന്ന് ഹരിഷാ എസ്.എസ് പറഞ്ഞു. രാജ്യത്തെ അതിസാധാരണക്കാരിലേക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തിക്കാനുളള കഠിന പ്രയത്നങ്ങളാണ് കമ്പനി നടത്തി വരുന്നത്. കമ്പനിയുടെ 42 ശതമാനം ഉപഭോക്താക്കളും ഗ്രാമീണ മേഖലയില്‍ നിന്നാണ് എന്നതെന്ന് ഈ അവാര്‍ഡിന് തിളക്കമേറ്റുന്നു. കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താനുളള ആത്മവിശ്വാസം അവാര്‍ഡ് നല്‍കുന്നതായും ഹരിഷാ എസ്.എസ് പറഞ്ഞു.
പുതിയ ബിസിനസ് പ്രീമിയം 10,000 കോടി രൂപയില്‍ താഴെ വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ശ്രേണിയില്‍ മികച്ച വിപണി വിഹിതമാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി സ്വന്തമാക്കിയിട്ടുളളത്. കമ്പനിയുടെ പുതിയ ബിസിനസ് പ്രീമിയം 62 ശതമാനം വര്‍ധിച്ച് 1,875 കോടിയായി. ലാഭം 158 കോടി രൂപയായിരുന്നു. 11,282 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. രാജ്യമെമ്പാടുമായി 403 ശാഖകളും 3000ത്തിലേറെ ഏജന്റുമാരും കമ്പനിക്കുണ്ട്.
Next Story
Videos