ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 25, 2021

ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ പൂര്‍ണമായി നിരോധിക്കും


നിരോധനം ഏര്‍പ്പെടുത്തി ഏഴ് മാസത്തിന് ശേഷം 59 ചൈനീസ് ആപ്പുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി രാജ്യം. ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്കാണ് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ്് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മന്ത്രാലയത്തിന്റെ ചോദ്യങ്ങള്‍ക്ക് മതിയായ മറുപടി നല്‍കാന്‍ ഈ ആപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മന്ത്രാലയം അറിയിച്ചു.

നോട്ടുകളുടെ നിരോധനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റെന്ന് ആര്‍ബിഐ


പഴയ കറന്‍സി നോട്ടുകള്‍ 2021 മാര്‍ച്ച് മുതല്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അര്‍ണബ് ഗോസ്വാമിക്കെതിരെ കൈക്കൂലി ആരോപണവുമായി ബാര്‍ക് മുന്‍ സിഇഒ

റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്ത. ചാനലിന് അനുകൂലമായി റേറ്റിംഗ് കൈകാര്യം ചെയ്തതിന് പകരമായി മൂന്നുവര്‍ഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളില്‍ രണ്ട് തവണ അവധി ആഘോഷിക്കാന്‍ 12,000 യുഎസ് ഡോളര്‍ നല്‍കിയെന്നും മുംബൈ പൊലീസിന് നല്‍കിയ മൊഴിയില്‍ പാര്‍ഥോ പറഞ്ഞു.


ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്


ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തിങ്കളാഴ്ച വീണ്ടും ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. ആക്‌സെഞ്ചറിനെ മറികടന്നാണ് ടിസിഎസ് നേട്ടം കൈവരിച്ചിരിക്കുന്നത്. ടിസിഎസിന്റെ വിപണി മൂല്യം എതിരാളികളായ ആക്‌സെഞ്ചറിനേക്കാള്‍ 169.9 ബില്യണ്‍ ഇഞ്ച് മുന്നിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി

ആസ്തി വികസനത്തിന് ബൃഹദ് പദ്ധതിയുമായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്). 2025 ആകുമ്പോഴേക്കും ഫണ്ടിന്റെ ആസ്തി 4 ലക്ഷം കോടി റിയാല്‍ ആക്കുകയാണ് ലക്ഷ്യമെന്ന് സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളില്‍ ഒന്നാക്കി ഇതിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കാനാവാതെ ഓഹരി വിപണി. സെന്‍സെക്സ് 530.95 പോയ്ന്റ് ഇടിഞ്ഞ് 48347.59 പോയ്ന്റിലും നിഫ്റ്റി 133 പോയ്ന്റ് ഇടിഞ്ഞ് 14238.90 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഡോ- ചൈന അതിര്‍ത്തിയിലെ അസ്വസ്ഥതകളും ആഗോള വിപണിയി ദുര്‍ബലമായതും വിപണിക്ക് തിരിച്ചടിയായി. ഫാര്‍മ ഒഴികെയുള്ള ഓഹരികളെല്ലാം കയ്പ് രുചിച്ചു. യുഎസ് ഫെഡ് മീറ്റിംഗില്‍ എടുക്കുന്ന നയതീരുമാനങ്ങളാകും വരും ദിവസങ്ങളില്‍ ആഗോള വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇന്ത്യന്‍ വിപണിയിലാകട്ടെ കേന്ദ്ര ബജറ്റ് വരെ ഈ ചാഞ്ചാട്ടം നിലനിന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.






Related Articles
Next Story
Videos
Share it