ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 13, 2021
കോവിഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള അകലം 12-16 ആഴ്ചയായി നീട്ടി
കോവിഷീല്‍ഡ് വാക്സിനിലെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ദൂരം 6-8 ആഴ്ചയില്‍ നിന്ന് 12-16 ആഴ്ചയായി നീട്ടാനുള്ള കോവിഡ് -19 വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകരിച്ചു. അതേസമയം കോവാക്‌സിന്റേതിന് മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 8% ആയി ഉയര്‍ന്നതായി സിഎംഐഇ റിപ്പോര്‍ട്ട്
ലോക്ക്ഡൗണ്‍ കാരണം ഏപ്രിലില്‍ 7.4 ദശലക്ഷം തൊഴില്‍ നഷ്ടം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8% ആയി ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). മാര്‍ച്ചിലെ 6.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വലുതാണെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്ത ആഴ്ചയോടെ സ്പുട്‌നിക് വാക്‌സിന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
വിപണിയില്‍ ലഭ്യമാകുന്നതിനായി സ്പുട്‌നിക് 5 വാക്‌സിന്‍ തയ്യാറെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഡോ. റെഡ്ഡീസ് ലാബ് ആണ്. 15.6 കോടി ഡോസ് ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ജൂണ്‍ ഒന്ന് വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി മഹാരാഷ്ട്ര
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ ഒന്ന് വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടിവച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്ക് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
നാളെ അക്ഷയ ത്രിതീയ
2021 ലെ അക്ഷയ ത്രിതീയ മെയ് 14 നാണ് വന്നിരിക്കുന്നത്, അതായത് നാളം. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഇന്ന് 10 ഗ്രാമിന് 161 രൂപ കുറഞ്ഞ് 47,472 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 0.28 ശതമാനം ഇടിവ്. വെള്ളിയുടെ കിലോ നിരക്ക് 769 രൂപ കുറഞ്ഞ് 71,165 രൂപയിലുമെത്തി. ഇടിവ് 1.07 ശതമാനം. വിദഗ്ധരുടെ അഭിപ്രായത്തില്‍, അക്ഷയ തൃതീയ ഒരു നല്ല അവസരമാണ്. കാരണം സ്വര്‍ണ്ണത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാട് ഇപ്പോഴും ബുള്ളിഷ് തന്നെ ആണെന്നത് തന്നെ.
കമ്മോഡിറ്റി നിരക്ക് വര്‍ധന ആശങ്കയാകുന്നു, യുഎസ് ഓഹരി സൂചികളില്‍ നഷ്ടം
യുഎസ് ഓഹരി സൂചികകളില്‍ ഇടിവ്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പ ഡാറ്റയും പണപ്പെരുപ്പത്തെ നേരിടാന്‍ കര്‍ശനമായ ധനനയം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതിനെ തുടര്‍ന്നാണിത്.
യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി
ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാല്‍ പശ്ചിമ ബംഗാളിലെ യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി.
എല്‍ഐസി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മിനി ഐപ്പ്
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യുടെ പുതിയ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്കു മലയാളിയായ മിനി ഐപ്പ് ശുപാര്‍ശ ചെയ്യപ്പെട്ടു. രണ്ടു മാനേജിംഗ് ഡയറക്ടര്‍മാരുടെ ഒഴിവില്‍ മിനിക്കു പുറമേ, ബി.സി.പട്‌നായിക്കും നിയമിക്കപ്പെടും. ഓഗസ്റ്റ് ഒന്നിനു മിനി ചുമതലയേല്‍ക്കും. ഹൈദരാബാദ് ആസ്ഥാനമായ സൗത്ത് സെന്‍ട്രല്‍ സോണ്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മിനി ഐപ്പ് 1986 മുതല്‍ എല്‍ഐസിയില്‍ പ്രവര്‍ത്തിക്കുന്നു. എല്‍ഐസിയുടെ ചരിത്രത്തില്‍ ആദ്യമായി സോണല്‍ മാനേജര്‍ പദവിയിലെത്തിയ വനിതയാണു മിനി.
പിഎം -കിസാന്‍ പദ്ധതിയുടെ പുതിയ ഗഡു വിതരണം നാളെ ആരംഭിക്കും
പ്രൈം മിനിസ്റ്റര്‍ കിസാന്‍ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ പുതിയ ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും. കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന ആനുകൂല്യത്തിന്റെ എട്ടാം ഗഡുവിന്റെ വിതരണത്തിനാണ് നരേന്ദ്രമോദി നാളെ തുടക്കം കുറിക്കുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും ആനുകൂല്യ കൈമാറ്റത്തിന് തുടക്കം കുറിക്കുക. ഇതിലൂടെ 9 .5 കോടിയിലധികം ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
Gold & Silver Price Today
സ്വര്‍ണം : 4450 , ഇന്നലെ : 4450
വെള്ളി : 71.13 , ഇന്നലെ : 71.60
കോവിഡ് അപ്‌ഡേറ്റ്‌സ് - May 13, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍:39,955
മരണം: 97
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :23,703,665
മരണം: 258,317
ലോകത്തില്‍ ഇതുവരെ
രോഗികള്‍:160,450,504
മരണം: 3,331,258