ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 14, 2020

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ്

26 പേര്‍ക്ക് ഇന്ന് കേരളത്തില്‍ കോവിഡ് 19. രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു പോലീസുദ്യോഗസ്ഥനുനും ഇതിലുള്‍പ്പെടുന്നു. പോസിറ്റീവ് ആയതില്‍ 14 പേര്‍ കേരളത്തിനു പുറത്തുനിന്ന് വന്നവര്‍. ലോകത്ത് 124 മലയാളികളാണ് കോവിഡ് മൂലം ഇതുവരെ മരിച്ചത്.

ഇന്ത്യയിലെ കോവിഡ് നിരക്ക്

78,003 രോഗികള്‍ , 2,549 മരണം

ലോകത്ത്

4,347,018 രോഗികള്‍, 297,197 മരണം

ഓഹരി വിപണിയില്‍ ഇന്ന്

വ്യാഴാഴ്ച സെന്‍സെക്സ് 885.72 പോയ്ന്റ് നഷ്ടത്തില്‍ 31,122.89 ലും നിഫ്റ്റി 240.80 പോയ്ന്റ് താഴ്ന്ന് 9142.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30 ഓഹരികളില്‍ ആറെണ്ണം മാത്രമായിരുന്നു ഗ്രീന്‍ സോണില്‍.

കേരളകമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഒമ്പതെണ്ണമൊഴികെയെല്ലാം ഗ്രീന്‍ സോണിലായിരുന്നു. എവിറ്റി ഓഹരികള്‍ ഇന്നും നേട്ടം തുടര്‍ന്നു. കമ്പനിയുടെ ഓഹരി വില 9.87 ശതമാനം വര്‍ധിച്ച് 37.30 രൂപയായി. വിക്ടറി പേപ്പര്‍ ഓഹരികള്‍ 5.12 ശതമാനം വര്‍ധിച്ച് 75 രൂപയായി.

ഒരു ഡോളര്‍ നിരക്ക് : 75.69 രൂപ ( ഇന്നലെ: 75.42 രൂപ)

ഇന്നത്തെ സ്വര്‍ണ വില : 4,250 ( ഇന്നലെ: 4,220 രൂപ)

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍ :

കൊറോണ വൈറസ്; ആഗോള വ്യാപാരത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

2020 ന്റെ ആദ്യ പാദത്തില്‍ ആഗോള വ്യാപാരത്തില്‍ മൂന്ന് ശതമാനം ഇടിവുണ്ടായതായി യു.എന്‍ ഏജന്‍സിയായ അണ്‍ക്ടാഡ്. കൊറോണ വൈറസ് പടര്‍ന്നതു മൂലം അടുത്ത പാദത്തില്‍ കൂടുതല്‍ ഇടിവ് ഉറപ്പാണെന്നും ചരക്കുകളുടെ വിലയില്‍ ഡിസംബര്‍ മുതല്‍ ഗണ്യമായ കുറവുണ്ടായെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക സ്വര്‍ണം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൂടുതല്‍ കറന്‍സി അച്ചടിക്കുന്നതിനു കരുതല്‍ ശേഖരമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക സ്വര്‍ണം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകള്‍ വഴിയാകും വീടുകളില്‍നിന്ന് സ്വര്‍ണം ശേഖരിക്കുകയെന്നാണു സൂചന. വിദേശ നാണ്യശേഖരവും കൂടുതല്‍ കറന്‍സി അച്ചടിക്കുന്നതിനു പ്രയോജനപ്പെടുത്തിയേക്കും.

മേയ് 19 ന് ബാറുകളും മദ്യശാലകളും തുറന്നേക്കും

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നു. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 നാണ് സംസ്്ഥാനത്തെ മദ്യശാലകള്‍ പൂട്ടിയത്.

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ കൊച്ചിയില്‍

യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. 400 നടുത്ത് ആളുകള്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങും. 258 പേരെ ഫോണില്‍ ബന്ധപ്പെട്ടു. 27 ഗര്‍ഭിണികള്‍ ഉണ്ട്. രണ്ടു പേര്‍ കിടപ്പു രോഗികള്‍.

തൊഴില്‍ നിയമ മാറ്റങ്ങള്‍ക്കെതിരെ ബിഎംഎസ്

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്‍പ്പെടെ നടപ്പാക്കുന്ന തൊഴില്‍ നിയമ മാറ്റങ്ങള്‍ക്കെതിരെ ആര്‍എസ്എസുമായി ബന്ധമുള്ള ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) മെയ് 20 രാജ്യവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. മറ്റു ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രതിഷേധത്തിനുള്ള നീക്കത്തിലാണ്.

ഡബ്ല്യുടിഒ മേധാവി റോബര്‍ട്ടോ അസെവെഡോ കാലാവധി തികയും മുമ്പേ സ്ഥാനമൊഴിയാന്‍ നീക്കം

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ മേധാവി റോബര്‍ട്ടോ അസെവെഡോ കാലാവധി തികയും മുമ്പേ സ്ഥാനമൊഴിയാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ബ്രസീല്‍ സ്വദേശിയായ ഈ 62 കാരന്‍ 2013 മുതല്‍ ജനീവ ആസ്ഥാനമായുള്ള വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറലാണ്. 2021 ഓഗസ്റ്റ് അവസാനം വരെയാണ് നിലവിലെ കാലാവധി. ഡബ്ല്യുടിഒയുടെ 164 അംഗ പ്രതിനിധി യോഗം വിളിച്ചിട്ടുണ്ട് ഇന്നദ്ദേഹം.

തൊഴിലാളികളുടെ ദൗര്‍ലഭ്യം മൂലം പ്രശ്‌നത്തിലായി മാരുതി സുസുക്കി

ലോക്ഡൗണ്‍ കാലത്ത് അടച്ച ഫാക്ടറികള്‍ തുറന്നു തുടങ്ങിയെങ്കിലും തൊഴിലാളികളുടെ ദൗര്‍ലഭ്യം മൂലം മാരുതി സുസുക്കി വിഷമിക്കുന്നു. 'ഉല്‍പ്പാദനം എപ്പോള്‍ വീണ്ടെടുക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഗ്രാമങ്ങളിലേക്ക് പോയ നല്ലൊരു ഭാഗം തൊഴിലാളികള്‍ മടങ്ങിയെത്തുന്നില്ല' മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു. പുതിയ സാമൂഹിക അകലം പാലിക്കല്‍ ഉല്‍പാദനക്ഷമതയെ ഒരു പരിധിവരെ കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ടുമാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം

കുടിയേറ്റ തൊഴിലാളികള്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബത്തിന് 5 കിലോ ഗോതമ്പ് അല്ലെങ്കില്‍ അരിയും 1 കിലോ കടലയും ലഭിക്കും

കോവിഡ്; ഈ വര്‍ഷത്തെ ഫിഫ 'ദി ബെസ്റ്റ്' പുരസ്‌കാരം റദ്ദാക്കി

ഫിഫ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം സെപ്തംബറിലാണ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത്. ലോകത്ത് കോടികളുടെ ബിസിനസ് നടക്കുന്ന ആഘോഷങ്ങളിലൊന്നാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it